എടിഎം തട്ടിപ്പ് ; കൊച്ചിയില്‍ മൂന്നു പേര്‍ പിടിയില്‍

കൊച്ചിയില്‍ ഒരു ലക്ഷം രൂപയുടെ എടിഎം തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ന്യൂമാന്‍, കൂട്ടാളികളായ ഷാജഹാന്‍, ജോസഫ് സക്കറിയ എന്നിവരെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.

എടിഎം കാര്‍ഡുകളില്‍ നിന്ന് സ്‌കിമ്മര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ കേസിലാണ് നാലു മാസത്തിന് ശേഷം പ്രതികള്‍ പിടിയിലായത്. വിവരങ്ങള്‍ വ്യാജ എടിഎം കാര്‍ഡിലേക്ക് മാറ്റി പണം തട്ടുകയായിരുന്നു സംഘം. എളംകുളത്തെ പെട്രോള്‍ പമ്പില്‍ എത്തിയവരുടെ എടിഎം വിവരങ്ങളാണ് ചോര്‍ത്തിയത്. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. വിശദമായ അന്വേഷണത്തിനു ശേഷമാണ് പ്രതികള്‍ പിടിയിലായത്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.