മദ്യശാല അടച്ചിട്ടാല്‍ കനത്ത സാമ്പത്തിക നഷ്ടം ; എക്സൈസ് വകുപ്പ്

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍.

ബിവറേജ് കോര്‍പറേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശം നല്‍കി. മാസ്കോ തൂവാലയോ ഉപയോഗിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കൊറോണയെ തുടര്‍ന്ന്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം എന്ന ആവശ്യം പരക്കെ ഉയരുന്നുണ്ട്. എന്നാല്‍ തിരക്ക് ഒഴിവാക്കാന്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ കൊണ്ട്വരാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.