കൊറോണ ഭീഷണി ; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി റെയില്‍വേ

റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. റെയില്‍വേ സ്റ്റേഷനിലെ ജനത്തിരക്ക് കുറയ്ക്കാനാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് റെയില്‍വേ വര്‍ദ്ധിപ്പിച്ചത്. പത്തു രൂപയായിരുന്ന പ്ലാറ്റ്‌ഫോം ടിക്കറ്റിന് ഇപ്പോള്‍ 50 രൂപയാണ് നിരക്ക്. രാജ്യത്തെ 250 റെയില്‍വേ സ്റ്റേഷനുകളിലാണ് ചൊവ്വാഴ്ച പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 10 ല്‍ നിന്ന് 50 ആക്കി ഉയര്‍ത്തിയത്.

അഹമ്മദാബാദ് ഉള്‍പ്പെടെ 12 റെയില്‍വേ സ്റ്റേഷനുകളില്‍ ബുധനാഴ്ച മുതലാണ് ഇവിടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധന നിലവില്‍ വരിക. അഹമ്മദാബാദ് ഡിവിഷന്‍ പശ്ചിമ റെയില്‍വേ സോണിന് കീഴില്‍ വരുന്നതാണ്. നിരക്ക് വര്‍ദ്ധനയുടെ കാര്യം അഹമ്മദാബാദ് ഡിവിഷന്‍ വക്താവ് ആണ് അറിയിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ നിരക്കു വര്‍ദ്ധന നിലവില്‍ വരും.

ആദ്യഘട്ടത്തില്‍ നിരക്ക് വര്‍ദ്ധവ് മധ്യപ്രദേശിലെ രത് ലം ഡിവിഷനി കീഴിലെ റെയില്‍വേ സ്റ്റേഷനുകളിലും ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തെരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലുമാണ്. രത് ലം ഡിവിഷനിലെ 135 റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് വര്‍ദ്ധിക്കും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് താല്‍ക്കാലികമായുള്ള റെയില്‍വേയുടെ ഈ നടപടി. രാജ്യത്ത് ചൊവ്വാഴ്ച പുതിയതായി 12 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 114 കൊറോണ കേസുകള്‍ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച അത് 126 കേസുകളായി.