ഷൂട്ടിങ്ങിന് പോയ ആടുജീവിതം ടീം ജോര്‍ദാനില്‍ കുടുങ്ങി ; സംഘത്തില്‍ പൃഥ്വിരാജും

ഷൂട്ടിങ്ങിന് പോയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങി എന്ന് റിപ്പോര്‍ട്ട്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് സംഘം കുടുങ്ങിയത്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായാണ് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സംഘം ജോര്‍ദാനിലേക്ക് പോയത്. കൊറോണ വ്യാപകമായ സാഹചര്യത്തിലാണ് ജോര്‍ദാനില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. പൃഥ്വിരാജ് ഉള്‍പ്പെടെ സിനിമാ സംഘം സുരക്ഷിതരാണെന്നാണ് വിവരം.

അതേസമയം, കൊവിഡ് 19 രോഗത്തിന്റെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ‘ആടുജീവിത’ത്തില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷി ഹോം ക്വാറന്‍ീനിലാണെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ജോര്‍ദാനിലെ ഹോട്ടലിലാണ് ഇദ്ദേഹം ക്വാറന്റീനില്‍ കഴിയുന്നത്. ജോര്‍ദാനില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. മുപ്പതോളം പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. വിനോദ സഞ്ചാരികളും ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് ആദ്യ ആഴ്ചയാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണമാണ് നടക്കുന്നത്. ചിത്രത്തിന് വേണ്ടി പ്രിഥ്വിരാജ് ശരീര ഭാരം കുറച്ചിരുന്നു. ബ്ലസിയാണ് ചിത്രം സംവിധാനംചെയ്യുന്നത്.