കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ചയാള്‍ വൈറസ് ബാധ കാരണം മരിച്ചു
കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ച രോഗി കൊവിഡ് ബാധിച്ച് മരിച്ചു. 57 കാരനായ ജപ്പാന്‍കാരനാണ് കൊവിഡ്-19 ബാധിച്ച് ടോക്കിയോയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. മാര്‍ച്ച് നാലിനാണ് ഇദ്ദേഹത്തിന് കൊവിഡ്-19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് അധികാരികള്‍ ഇദ്ദേഹത്തോട് വീട്ടില്‍ ഐസൊലേഷനില്‍ കഴിയാനായി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ എന്നാല്‍ അന്ന് വൈകുന്നേരം തന്നെ താന്‍ ഈ വൈറസ് ബാധ എല്ലാവരിലും പടര്‍ത്തുമെന്ന് വീട്ടുകാരോട് പറഞ്ഞ് ഇദ്ദേഹം അടുത്തുള്ള പബ്ബിലേക്ക് പോവുകയായിരുന്നു.
എന്നാല്‍ അസുഖം കൂടിയ ഇയാളെ മാര്‍ച്ച് 5 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് 12 ന് ഇദ്ദേഹം പോയ പബ്ബിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ്-19 സംശയമുള്ളവര്‍ നിര്‍ബന്ധമായും പുറത്തിറങ്ങരുതെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നാണ് ഇയാള്‍ മനപ്പൂര്‍വ്വം വൈറസ് പടര്‍ത്താനായി പുറത്തിറങ്ങിയത്. ഇത്തരത്തില്‍ ഉള്ളവര്‍ സമൂഹത്തിനു തന്നെ ഭീഷണിയാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ലോകത്താകെ കൊവിഡ്-19 ബാധിച്ചുള്ള മരണം 8000 ത്തോട് അടുത്തിരിക്കയാണ്. 184976 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.