അവസാനം സര്‍ക്കാരിന് ബോധോദയം ; എസ്എസ്എല്‍സി, പ്ലസ് ടു അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു
കുട്ടികളുടെ സുരക്ഷയ്ക്ക് മുന്നില്‍ സര്‍ക്കാരിന്റെ പിടിവാശി അടിയറവു പറഞ്ഞു. കേന്ദ്ര നിര്‍ദേശം അനുസരിക്കാതെ നടത്തിവന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. എട്ടാം ക്ലാസ് മുതല്‍ സര്‍വകലാശാല തലം വരെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്.
പരീക്ഷകള്‍ നീട്ടിവയ്ക്കുന്നത് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തെ അടക്കം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പരീക്ഷകളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. നിലവില്‍ രാജ്യം അഭിമുഖീകരിക്കുന്ന കൊറോണ പ്രതിസന്ധിയെ തുടര്‍ന്നാണ് നിലവില്‍ പരീക്ഷ മാറ്റിവയ്ക്കാന്‍ ധാരണയായത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ പരീക്ഷകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകാതെയിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പുതുക്കിയ പരീക്ഷാ പിന്നീടറിയിയിക്കും.