ജനത കര്‍ഫ്യുവിനിടയില്‍ ജാമിഅയില്‍ വെടിവെപ്പ് , ശാഹീന്‍ബാഗിലെ സമരപന്തലിലേക്ക് ബോംബേറ്

ജനത കര്‍ഫ്യുവിനിടയില്‍ ശാഹീന്‍ബാഗിലെ സമര പന്തലിനു നേര്‍ക്ക് പെട്രോള്‍ ബോംബേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭ പന്തല്‍ ലക്ഷ്യം വെച്ചാണ് പെട്രോള്‍ ബോംബെറിഞ്ഞതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ജനത കര്‍ഫ്യു ആയതിനാല്‍ സമരക്കാര്‍ കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.
അതുപോലെ ജാമിഅ മില്ലിയ സര്‍വകലാശാലക്ക് മുന്നില്‍ ഇന്ന് രാവലെ അജ്ഞാതര്‍ വെടിയുതിര്‍ത്തായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ‘ജാമിഅ മില്ലിയ ആറാം നമ്പ4 ഗേറ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത’. ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

കൊറോണയുടെ പശ്ചാത്തലത്തില്‍ വൈറസ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകര്‍ ഷഹീന്‍ബാഗില്‍ സമരം തുടരുന്നത്. ഒരു സമയം അഞ്ച് പേര്‍ മാത്രമാണ് സമരപ്പന്തലിലുള്ളത്. എല്ലാവരും മുഴുവന്‍ സമയവും ബുര്‍ഖ ധരിക്കുകയും ഇടയ്ക്കിടെ കൈ കഴുകുകയും ചെയ്യുന്നുണ്ട്.

70 വയസിന് മുകളിലും പത്ത് വയസിന് താഴെയും പ്രായമുള്ളവരെ സമര വേദിയില്‍ അനുവദിക്കുന്നില്ലെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. ജനങ്ങള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്കും നിയന്ത്രണം ബാധകമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചിരുന്നു. അതിനിടയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.