കേളി കലാമേള 2020 ക്യാന്‍സല്‍ ചെയ്തു

സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി നടത്തിവരുന്ന അന്താരാഷ്ട്ര യുവജനോത്സവം കലാമേള 2020 റദ്ദു ചെയ്തു. മെയ് 30, 31 തിയ്യതികളില്‍ ആണ് കേളി അന്താരാഷ്ട്ര കലാമേള നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.

യൂറോപ്പിലാകമാനം താണ്ഡവമാടുന്ന കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ കലാമേള വേണ്ടെന്ന് വെക്കുവാന്‍ കേളി എക്‌സിക്യു്ട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ജോസ് വെളിയത്ത് അറിയിച്ചു.