വഴിയെ പോകുന്നവരെ എല്ലാം പഞ്ഞിക്കിട്ട് കേരളാ പോലീസ് ; മുന്‍സിപ്പല്‍ ചെയര്‍പേഴ്സനും സെക്രട്ടറിക്കും വരെ അടികിട്ടി

ലോക് ഡൌണ്‍ മറവില്‍ കൈത്തരിപ്പ് തീര്‍ക്കുന്ന പരിപാടിയുമായി കേരളാ പോലീസ്. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട് എങ്കിലും കണ്ണില്‍ കാണുന്നവരെ എല്ലാം തല്ലി ഓടിക്കുന്ന നടപടിയാണ് പോലീസ് ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

കൊണ്ടോട്ടിയില്‍ അവശ്യവസ്തുക്കളുടെ വില വര്‍ദ്ദനവ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ എത്തിയ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ / സെക്രട്ടറി എന്നിവര്‍ക്കു നേരെ പോലീസ് അതിക്രമം നടത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

രാവിലെ പതിനൊന്നു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തിട്ടുണ്ട് എന്നാല്‍ അവിടെ വരുന്നവരെ പോലീസ് തിരഞ്ഞു പിടിച്ചു മര്‍ദിക്കുകയാണ് ഇപ്പോള്‍. അതുപോലെ തിരുവമ്പാടി കുളിരാമുട്ടി ജുമുഅ മസ്ജിദില്‍ ബാങ്ക് വിളിക്കാനെത്തിയ ആളിനും പോലീസ് ലാത്തിയടി കിട്ടി എന്ന് റിപ്പോര്‍ട്ട് ഉണ്ട്. കൂടരഞ്ഞി പെരുമ്പൂളയിലെ ഷമീറിനാണ് പൊലിസിന്റെ ലാത്തിയടി കിട്ടിയത്. ഉച്ചക്ക് ളുഹ്റ് ബാങ്ക് മുഴക്കാന്‍ പള്ളിയില്‍ കയറിയതാണ് ഷമീര്‍.

ഈ സമയം ജീപ്പിലെത്തിയ പൊലിസ് വുസു ചെയ്യുന്ന ഷമീറിനെ പുറത്തേക്ക് വിളിച്ചു കാര്യം അന്വേഷിക്കാതെ അടിക്കുകയായിരുന്നു. തുടര്‍ന്ന് പേരെല്ലാം എഴുതി എടുത്ത ശേഷം ബാങ്ക് മുഴക്കാന്‍ വന്നതാണെന്ന് അറിഞ്ഞ് ‘രോഗം പരത്താന്‍ വന്നതാണെടോ, പ്രധാനമന്ത്രി പറഞ്ഞത് കേട്ടില്ലേടോ’ എന്ന് ചോദിച്ചു രണ്ട് പൊലിസുകാര്‍ അടിക്കുകയായിരുന്നു എന്ന് ഷമീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതുപോലെ പല ഇടങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍. പല ഇടങ്ങളിലും നാട്ടുകാര്‍ പോലീസിന് നേരെ തിരിയുന്ന അവസ്ഥ സംജാത്മാവുകയാണ്. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുവാന്‍ വേണ്ടിയാണു ലോക്ക് ഡൌണ്‍ കൊണ്ട് വന്നത് എങ്കിലും ഇപ്പോള്‍ അതിനെക്കാള്‍ പോലീസ് നടപടിയിലാണ് നാട്ടുകാര്‍ വട്ടം തിരിയുന്നത് എന്ന് സാരം.