നിരോധനം ലംഘിച്ച് യാത്ര ; സംസ്ഥാനത്ത് ഇന്ന് 2234 പേര്‍ അറസ്റ്റില്‍

കൊറോണ വ്യാപന ഭീതി നിരോധനം നിലനില്‍ക്കെ അത് ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5,710 ആയി. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് . ജില്ലയില്‍ മാത്രം 245 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍.

അതുപോലെ ഇന്ന് സംസ്ഥാനത്ത് 2234 പേര്‍ അറസ്റ്റിലായി. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് ആലപ്പുഴയിലാണ് (214). ഏറ്റവും കുറവ് പേര്‍ വയനാട്ടിലും (31) അറസ്റ്റിലായി. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1447 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും (180), ഏറ്റവും കുറവ് വയനാട്ടിലുമാണ് (12)മാണ്.