പോലീസ് അതിരുവിടുന്നു ; കേരളാപൊലീസിന്റെ പ്രവൃത്തികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവൃത്തികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ചില ഇടങ്ങളില്‍ അതിര് വിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസിന്റെ അത്തരം നീക്കങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിന് മാത്രമേ ഇത്തരം പ്രവൃത്തികള്‍ ഇടയാക്കുകയുള്ളൂവെന്നും അതിനാല്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊണ്ടോട്ടിയില്‍ അവശ്യവസ്തുക്കളുടെ വില വര്‍ദ്ദനവ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ എത്തിയ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ / സെക്രട്ടറി എന്നിവര്‍ക്കു നേരെ പോലീസ് ഇന്ന് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. അതുപോലെ കണ്ണില്‍ കണ്ടവരെയെല്ലാം തല്ലി ചതയ്ക്കുന്ന തരത്തില്‍ പല ഇടങ്ങളിലും പോലീസ് പ്രവര്‍ത്തിച്ചത് കടുത്ത എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു.