കൊറോണാ ലോക് ഡൗണ്‍;സൗഹൃദ വേദി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
ഉപ്പ്, 5 കിലോഗ്രാം അരി, പഞ്ചസാര, തെയില, എണ്ണ ,പരിപ്പ് ,വന്‍പയര്‍, കടുക്, സോപ്പ് ,പപ്പടം എന്നിവ ഉള്‍പെടെ 10 ഇനങ്ങള്‍ അടങ്ങുന്ന കിറ്റ് ആണ് സൗഹൃദ വേദി വിതരണം ചെയ്യുന്നത്.എടത്വാ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സിസില്‍ ക്രിസ്ത്യന്‍രാജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് എസ്.ഐ: സിസില്‍ ക്രിസ്ത്യന്‍രാജ് പറഞ്ഞു.
ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള, സെക്രട്ടറി വിന്‍സന്‍ പൊയ്യാലുമാലില്‍, ട്രഷറാര്‍ സുരേഷ് പരുത്തിക്കല്‍, ബാബു വാഴക്കൂട്ടത്തില്‍, പി.ഡി കലേശന്‍ എന്നിവര്‍ നേതൃത്വം നല്കി. ഈ പ്രദേശത്ത് ദാവീദ് പുത്ര ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ തോമസ് കെ. തോമസിന്റെ നേതൃത്വത്തില്‍ കുടിവെളളവും വിതരണം ചെയ്യുന്നുണ്ട്. ഇവിടെ പൊതു ടാപ്പ് ഉണ്ടെങ്കിലും അതിലൂടെ ശുദ്ധജലം എത്തിയിട്ട് രണ്ടര പതിറ്റാണ്ട് കഴിയുന്നു. പല തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സൗഹൃദ സമിതി സ്വന്തം ചിലവില്‍ കിയോസ്‌ക് സ്ഥാപിക്കുകയായിരുന്നു.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മനുഷ്യ ജീവന് വില കൊടുത്തു കൊണ്ടുള്ള പദ്ധതികള്‍ ആണെന്നും രാഷ്ട്രം ഈ യുദ്ധത്തില്‍ പൂര്‍ണ്ണമായും ജയിക്കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അര്‍ഹരായ കുടുംബങ്ങളിലേക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ എത്തിക്കുമെന്നും ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു.എടത്വാ പപ്പാസ് ഫാമിലി മാര്‍ട്ടിലെ ജീവനക്കാര്‍ ആണ് കൂടുതല്‍ മുന്‍കരുതല്‍ സജജീകരണങ്ങളോടുകൂടി കിറ്റുകള്‍ തയ്യാറാക്കുന്നത്.