കലിഫോര്‍ണിയ ഹൗസ് ലോണ്‍ മൂന്നു മാസത്തേക്ക് അടയ്‌ക്കേണ്ട; തൊഴില്‍ നഷ്ടപ്പെട്ടവര്‍ 10 ലക്ഷത്തിലധികം

പി.പി.ചെറിയാന്‍

കലിഫോര്‍ണിയ: കോവിഡ് -19 രൂക്ഷമായി ബാധിച്ച കാലിഫോര്‍ണിയ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം. അടുത്ത മൂന്നു മാസത്തെ ഹൗസ് ലോണ്‍ അടക്കുന്നതില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള ഗവര്‍ണര്‍ ഗവിന്‍ ന്യൂസത്തിന്റെ ഉത്തരവ് മാര്‍ച്ച് 25 ബുധനാഴ്ച പുറത്തുവന്നു. പ്രധാന ബാങ്കുകളായ ജെ. പി മോര്‍ഗന്‍ ചെയ്സ് , വെല്‍സ് ഫാര്‍ഗോ, സിറ്റി, യുഎസ് ബാങ്ക് കൂടാതെ സംസ്ഥാനത്തെ 200 സ്റ്റേറ്റ് ചാര്‍ട്ടര്‍ ബാങ്ക്, ക്രെഡിറ്റ് യൂണിയന്‍ എന്നിവയില്‍ നിന്നും ലോണെടുത്തവര്‍ക്കാണ് ഗവര്‍ണര്‍ താല്‍ക്കാലിക ആശ്വാസം പ്രഖ്യാപിച്ചത്.

ബാങ്ക് ഓഫ് അമേരിക്ക 30 ദിവസത്തേക്ക് മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. അതോടൊപ്പം എടിഎം ഫീസ്, ഓവര്‍ ഡ്രാഫ്റ്റ് ചാര്‍ജ് എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

ബാങ്ക് ഓഫ് അമേരിക്കയുമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്നും അവരും ഇതു അംഗീകരിക്കുമെന്നുമാണ് ഗവര്‍ണറുടെ പ്രതീക്ഷ.

ഇതിനിടയില്‍ കലിഫോര്‍ണിയായില്‍ കോവിഡ് -19 മരണം 67 കടന്നു. 67,000 പേരില്‍ പരിശോധന നടത്തിയതായി ഗവര്‍ണര്‍ പറഞ്ഞു. 2,535 പേരുടെ ഫലം പോസിറ്റിവാണ്. ചൊവ്വാഴ്ചക്കു ശേഷം ഒറ്റ ദിവസത്തിനുള്ളില്‍ 21 ശതമാനമാണ് ശതമാനമാണ് പോസിറ്റീവ് കേസുകള്‍ ഉണ്ടായിരിക്കുന്നത്. പതിമൂന്നു മരണവും.

കലിഫോര്‍ണിയയിലെ തൊഴില്‍ രഹിതവേതനത്തിനു അപേക്ഷിച്ചവരുടെ എണ്ണം ഒരു മില്യണ്‍ കഴിഞ്ഞതായും ഗവര്‍ണര്‍ അറിയിച്ചു.