കുവൈറ്റിലെ പൊതുമാപ്പ് – ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി യാത്രാ സൗകര്യമൊരുക്കണം
കുവൈത്തില്‍ താമസനിയമലംഘകര്‍ക്കു ഏപ്രില്‍ ഒന്ന് മുതല്‍ മുപ്പത് വരെ ഇഖാമകാലാവധി കഴിഞ്ഞവര്‍ക്കും, താമസരേഖ ഇല്ലാത്തവര്‍ക്കും പിഴ കൂടാതെ രാജ്യം വിടാന്‍ ഒരു മാസത്തെ അവസരം അനുവദിച്ച സാഹചര്യത്തില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വന്തം നാട്ടിലേക്കു തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ യാത്രാ സൗകര്യ മൊരുക്കുന്നതിനായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ്, വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കര്‍, വിദേശ കാര്യ വകുപ്പു സഹമന്ത്രി ശ്രീ വി.മുരളീധരന്, വിദേശകാര്യ വകുപ്പു സെക്രട്ടറി എന്നിവര്‍ക്ക് പ്രവാസി ലീഗല്‍ സെല്‍ ന്യൂഡല്‍ഹി ഓഫീസു വഴി നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്
ഇന്ത്യയില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര, ആഭ്യന്തര യാത്രകള്‍ക്കുള്ള നിയന്ത്രണമുള്ള സാഹചര്യത്തില്‍, കുവൈറ്റില്‍ നിന്നുള്ള പ്രത്യേക ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്കി 2020 ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രവാസികളെ സ്വദേശത്ത് എത്തിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.