കൊറോണ ; പലിശ നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്ക്

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ റീപ്പോ നിരക്ക് പ്രഖ്യാപിച്ച് റിസര്‍വ്. ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകള്‍ കുറയും. അതുപോലെ എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.

എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും.

വൈറസ് ബാധ രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. അസാധാരാണ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് വിലക്കയറ്റം ഉണ്ടായേക്കാമെന്നും സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകാമെന്നും ശക്തികാന്തമുന്നറിയിപ്പ് നല്‍കി.