മദ്യം ലഭിച്ചില്ല ; കൊച്ചിയില്‍ യുവാവ് ആത്മഹത്യ ചെയ്തു

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കൈതാരം കൊക്കുംപടി സമൂഹം വീട്ടില്‍ ഭാവന്റെ മകന്‍ വാസു (36) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ വീട്ടിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്.അമ്മയോടൊപ്പമായിരുന്നു വാസു താമസിച്ചിരുന്നത്. അമ്മ പാല്‍ വാങ്ങി തിരിച്ചു വന്നപ്പോള്‍ വാതില്‍ അടച്ചിട്ടിരുന്നു.

നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ വാസുവിനെ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ വാസു മദ്യം കിട്ടാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അസ്വസ്ഥനായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ സംസ്ഥാനത്ത് ആത്മഹത്യകള്‍ നടന്നിരുന്നു.