ഭാര്യയോട് കള്ളം പറഞ്ഞു ബാങ്കോക്ക് പോയവരെ കൊറോണ കുടുക്കി
ബംഗളൂരുവില്‍ പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞ് തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് സന്ദര്‍ശിച്ച ഭര്‍ത്താക്കന്മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ബിസിനസ് ആവശ്യത്തിന് ബംഗളൂരുവില്‍ പോകുന്നു എന്ന് നുണ പറഞ്ഞാണ് ഇവര്‍ ബാങ്കോക്കില്‍ പോയത്. എന്നാല്‍ കൊറോണ ബാധ കാരണം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരുടെ കണക്ക് എടുക്കാന്‍ പോലീസുകാര്‍ സ്ഥലത്ത് എത്തിയപ്പോള്‍ ഇവര്‍ കുടുങ്ങി.
ബാങ്കോക്കില്‍ നിന്ന് തിരിച്ചെത്തിയ ഇവരുടെ വീടുകളില്‍ പൊലീസ് പോസ്റ്റര്‍ പതിപ്പിച്ചപ്പോള്‍ ആണ് ഭാര്യമാരും വിവരം അറിയുന്നത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് പോയി തിരിച്ചെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നത് നിര്‍ബന്ധമാണ്. ഇതനുസരിച്ചാണ് ഇവരുടെ വീടുകളില്‍ പോസ്റ്റര്‍ പതിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോസ്റ്റര്‍ പതിപ്പിക്കാന്‍ എത്തിയപ്പോള്‍ പൊലീസുകാരോട് ഭര്‍ത്താക്കന്മാര്‍ തട്ടിക്കയറുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.