കര്‍ണാടകത്തിനെതിരെ ഹര്‍ജിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍
കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള അതിര്‍ത്തിയടച്ച കര്‍ണാടകത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് ആവശ്യപ്പെടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രോഗികളുമായി പോകുന്ന ആംബുലന്‍സ് പോലും അതിര്‍ത്തിയില്‍ കടത്തിവിടുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഹര്‍ജിയില്‍ പറയുന്നു. അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതോടെ ആശുപത്രിയില്‍ എത്തിക്കാനാകാതെ കഴിഞ്ഞ ദിവസം ഒരു രോഗി മരിച്ചിരുന്നു.
തലപ്പാടിയില്‍ നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് കര്‍ണാടക പോലീസ് തടഞ്ഞത്. ഇതേ തുടര്‍ന്ന് 90 കാരിയായ പാത്തുഞ്ഞിയാണ് മരണപ്പെട്ടത്. കൂടാതെ ഗര്‍ഭിണി ആംബുലന്‍സില്‍ പ്രസവിച്ച സംഭവവും ഉണ്ടായിരുന്നു. ബീഹാര്‍ സ്വദേശിനി വിനന്തഗൗരി ദേവിയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. ഇതിന് പിന്നാലെ മംഗളൂരുവിലേക്ക് ചികിത്സയ്ക്കായി പോകാനാകാതെ മഞ്ചേശ്വരം തുമിനാട് സ്വദേശി അബ്ദുല്‍ ഹമീദും മരിച്ചിരുന്നു.
അതേസമയം, അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ‘ലോക്ക് ഡൌണ്‍’ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കര്‍ണാടക അതിര്‍ത്തി മണ്ണിട്ടടച്ചത്.
കാസര്‍?കോട് ജില്ലയിലെ പാണത്തൂര്‍ ചെമ്പേരി വഴി കര്‍ണാടകത്തിലെ വാ?ഗമണ്ഡലയിലേക്ക് പോകുന്ന റോഡാണ് അധികൃതര്‍ മണ്ണിട്ട് മൂടിയത്. ഇത് കേരളത്തിലേക്കുള്ള ചരക്കു നീക്കത്തെ കാര്യമായി ബാധിച്ചിരുന്നു. ഇരുന്നൂറു കിലോമീറ്റര്‍ ചുറ്റിയാണ് പല വാഹനങ്ങളും ഇപ്പോള്‍ കേരളത്തില്‍ പ്രവേശിക്കുന്നത്.