ഓസ്ട്രിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു
വിയന്ന: കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു. രാജ്യത്ത് 10,019പേര്‍ വൈറസ് ബാധിതരായാതായി മാര്‍ച്ച് 31ന് വൈകുന്നേരം 5 മണിവരെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 128 പേര്‍ കോവിഡ് -19 മൂലം മരിച്ചു.
സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് തിറോള്‍-2,334, ലോവര്‍ ഓസ്ട്രിയ-1,629, അപ്പര്‍ ഓസ്ട്രിയ-1,599, വിയന്ന-1,390, സ്‌റ്റൈറിയ-1,049, സാല്‍സ്ബുര്‍ഗ്-917, ഫോറാര്‍ബെര്‍ഗ്-646, കരിന്തിയ-273, ബുര്‍ഗന്‍ലാന്‍ഡ്-182 എന്നിങ്ങനെയാണ് അണുബാധയുടെ വ്യാപനം. 1095 പേര്‍ സുഖം പ്രാപിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അണുബാധയുടെ വ്യാപനം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 6 തിങ്കളാഴ്ച മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും മരുന്നുകടകളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഏപ്രില്‍ 1 ബുധനാഴ്ച മുതല്‍ മാസ്‌കുകള്‍ ലഭ്യമാകും. ഈസ്റ്ററിനുശേഷം മതുറ പരീക്ഷയെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകും.