കോവിഡ് -19 : സിബിഎസ് ന്യൂസ് റീഡര്‍ അന്തരിച്ചു
പി.പി. ചെറിയാന്‍
ന്യൂയോര്‍ക്ക്: ദീര്‍ഘകാലം സിബിഎസ് ന്യൂസ് റീഡറായിരുന്ന മറിയ മെര്‍കാഡര്‍( 54 )കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ച് 29 ഞായറാഴ്ച അന്തരിച്ചു. വ ജനുവരി മുതല്‍ മെഡിക്കല്‍ ലീവിലായിരുന്ന ഇവര്‍ കാന്‍സര്‍ രോഗത്തിനടിമയായിരുന്നു.
മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മറിയയുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 9/11 ഭീകരാക്രമണം, പ്രിന്‍സസ് ഡയാനയുടെ മരണം എന്നീ സംഭവങ്ങളെകുറിച്ചു നല്‍കിയ ബ്രേക്കിംഗ് കവറേജ് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു..
2004-ല്‍ കംപ്യൂട്ടര്‍ സ്പാമിനെ കുറിച്ചു സിബിഎസ് സണ്ടെ മോണിംഗില്‍ നല്‍കിയ റിപ്പോര്‍ട്ട് ബിസിനസ് ന്യൂസ് എമി അവാര്‍ഡിന് ഇവരെ അര്‍ഹരാക്കിയിരുന്നു.ഏഷ്യന്‍ അമേരിക്കന്‍ ജേര്‍ണലിറ്റ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ മറിയ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ഭയരഹിതയായ ഒരു മാധ്യമ പ്രവര്‍ത്തകയായിട്ടാണ് ഇവരെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്.1965 നവംബര്‍ 28 ന് ന്യൂയോര്‍ക്കിലായിരുന്നു ഇവരുടെ ജനനം. 1987-ല്‍ ന്യു റോഷ്‌ലി കേളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കി.
തുടര്‍ന്ന് സിബിഎസില്‍ ചേര്‍ന്നു. ഇവര്‍ സിബിഎസ് ന്യു പാത്തിലാണ് തന്റെ ഔദ്യോഗീക ജീവിതം ആരംഭിച്ചത്.
പ്രതിഭാസമ്പന്നയായ ഒരു മാധ്യമ പ്രവര്‍ത്തകയെയാണ് നഷ്ടമായിരിക്കുന്നത്. സിബിഎസ് ന്യൂസ് പ്രസിഡന്റ് ആന്റ് സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൂസണ്‍ സിറിന്‍സ്തി പ്രസ്താവനയില്‍ അറിയിച്ചു.