കോവിഡ് 19 പ്രതിരോധത്തിന് ഇന്ത്യക്ക് 2.9 മില്യന്‍ ഡോളറിന്റെ അമേരിക്കന്‍ സഹായം

പി.പി.ചെറിയാന്‍

വാഷിങ്ടന്‍: കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരുന്നിട്ടും സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിനു ട്രംപ് ഭരണകൂടം പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

ഇന്ത്യയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും അമേരിക്ക പ്രഖ്യാപിച്ചു. 2.9 മില്യണ്‍ ഡോളറാണ് അമേരിക്ക ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കുന്നത്. അമേരിക്കന്‍അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ഇതു കാരണമാകും.

കൊറോണ വൈറസിനെതിരെ വിവിധ രാജ്യങ്ങള്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക 274 മില്യണ്‍ ഡോളറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനെയാണ് ഈ തുക വിതരണം ചെയ്യുന്നതിന് ഏല്‍പിക്കുക.

274 മില്യനില്‍ 100 മില്യന്‍ എമര്‍ജന്‍സി ഹെല്‍ത്ത് അസിസ്റ്റന്‍സായും, 110 മില്യന്‍ ഹുമനിറ്റേറിയന്‍ അസിസ്റ്റന്‍സായും, 64 മില്യന്‍ യുഎന്‍ റഫ്യുജി ഏജന്‍സിക്കുമായി നല്‍കും. ഇന്ത്യക്ക് നല്‍കുന്ന 2.9 മില്യന്‍ ഡോളര്‍ ലബോറട്ടറി വികസനത്തിനും ടെക്‌നിക്കല്‍ വിദഗ്ദര്‍ക്കുമാണ്. പാക്കിസ്ഥാനും, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കഴിഞ്ഞ 20 വര്‍ഷമായി അമേരിക്ക ആരോഗ്യ വികസനത്തിനായി 18.4 ബില്യന്‍ ഡോളര്‍ നല്‍കിയിരുന്നു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് ഈ വിവരങ്ങള്‍ ത്തിനായി 18.4 ബില്യന്‍ ഡോളര്‍ നല്‍കിയിരുന്നു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്.