ആഗോള കോവിഡ്-19 വ്യാപനം ഇങ്ങനെ: ഇന്ത്യ-37, അമേരിക്ക ഒന്നാമത്, ഓസ്ട്രിയ-13, ഇറാന്‍-7 സ്പെയിന്‍-3, കാനഡ-15, സൗത്ത് ആഫ്രിക്ക 40-ാം സ്ഥാനത്ത്…

കൊറോണ വൈറസ് അഥവാ കോവിഡ്-19 ചൈനയില്‍ പൊട്ടിപുറപ്പെട്ടതിനുശേഷം വിവിധ ലോകരാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചു ആയിരങ്ങളുടെ ജീവന്‍ അപഹരിച്ച വൈറസ് സംഹാരതാണ്ഡവം നടത്തുകയാണ്. ഏപ്രില്‍ ഒന്നിന് ഉച്ചയോടെ ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ചു ലോകത്ത് 874,607 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 184,952 പേര്‍ സുഖപ്പെട്ടതായി വിവരമുണ്ട്. അതേസമയം 43,430 പേരുടെ ജീവന്‍ വൈറസ് അപഹരിച്ചു. ചൈനയിലാണ് വൈറസ് ഉത്ഭവിച്ചതെങ്കിലും, ഇറ്റലിയിലായിരുന്നു വൈറസ് ആക്രമണം അതിശക്തമായി സംഭവിച്ചത്.
ഇറ്റലിയില്‍ വളരെ വേഗത്തിലായിരുന്നു വൈറസിന്റെ വ്യാപനം. യഥാക്രമം 3, 650, 3858, 15113, 41035 എന്നിങ്ങനെ ഓരോ ആഴ്ചയും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു.

എന്നാല്‍ ഏറ്റവും പുതിയ കണക്കനുസരിച്ചു അമേരിക്കയിലാണ് വൈറസ് ബാധിതരുടെ എണ്ണം ഇപ്പോള്‍ ഏറ്റവും കൂടുതല്‍. നാലായിരത്തിലധികം മരണങ്ങള്‍ അമേരിക്കയില്‍ രേഖപ്പെടുത്തി. അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുന്ന അമേരിക്കയ്ക്ക് കോവിഡ് ബാധിതരുടെ വ്യാപനം തടയാന്‍ കഴിയുന്നില്ലന്നത് കൂടുത ആശങ്ക പരത്തുന്നു.

ലഭ്യമായ കണക്കുകളില്‍ കരീബിയന്‍ കടലിലെ ഒരു ദ്വീപ് രാജ്യമായ സെയ്ന്റ് വിന്‍സന്റ് ആന്റ് ഗ്രനഡീന്‍സും, പാപുവ ന്യൂ ഗിനിയയുമാണ് ഏറ്റവും കുറച്ചു പേര്‍ വൈറസ് ബാധ രേഖപ്പെടുത്തിയിക്കുന്നത്. ഈ രണ്ടു രാജ്യങ്ങളിലും ഓരോരുത്തര്‍ വീതമാണ് ഇന്‍ഫെക്റ്റഡ് ആയിരിക്കുന്നത്.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധനവുണ്ട്. എന്നാല്‍ ആഗോള തലത്തിലെ കണക്കുകളും, വൈറസ് വലിയ നാശം വിതച്ച ഇറാന്‍, ഇറ്റലി, സ്‌പെയിന്‍ മുതലായ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വൈറസ് വ്യാപനത്തിന്റെ അളവ് വളരെ കുറവാണ്. ആഗോള വ്യാപനത്തിന്റെ കാര്യത്തില്‍ രാജ്യം ഇപ്പോള്‍ 37-ാം സ്ഥാനത്തതാണ് നില്‍ക്കുന്നത്.

കോവിഡ് ബാധ ഏറ്റവും കൂടുതല്‍ ഉള്ള ആദ്യ 25 രാജ്യങ്ങളുടെ കണക്കുകള്‍ ഇപ്രകാരമാണ്.
1. യുഎസ്എ -188,639
2. ഇറ്റലി -105,792
3. സ്‌പെയിന്‍- 102,136
4. ചൈന- 81,554
5. ജര്‍മ്മനി- 72,914
6. ഫ്രാന്‍സ്- 52,128
7. ഇറാന്‍- 47,593
8. യുകെ -25,150
9. സ്വിറ്റ്‌സര്‍ലന്‍ഡ് -16,60
10. ബെല്‍ജിയം -13,964
11. നെതര്‍ലാന്റ്‌സ് -13,614
12. തുര്‍ക്കി -13,531
13. ഓസ്ട്രിയ- 10,418
14. സൗത്ത് കൊറിയ -9,887
15. കാനഡ- 8,612
16. പോര്‍ച്ചുഗല്‍- 7,443
17. ബ്രസീല്‍ -5,812
18. ഇസ്രായേല്‍- 5,591
19. ഓസ്‌ട്രേലിയ- 4,864
20. നോര്‍വേ- 4,699
21. സ്വീഡന്‍- 4,435
22. ചെക്ക് റിപ്പബ്ലിക്-3,330
23. അയര്‍ലന്‍ഡ് 3,235
24. മലേഷ്യ 2,908
25. ഡെന്‍മാര്‍ക്ക് 2,860