ഒറ്റക്കെട്ടായി പൊരുതണമെന്ന് പ്രധാനമന്ത്രി ; ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് തീരുമാനം നാളെ
‘കൊവിഡിനെതിരേ നീണ്ട പോരാട്ടം വേണ്ടിവരും. എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായക0’, എന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വൈറസ് (COVID-19) പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് തുടരുന്ന Lock down നീട്ടില്ല, എന്നാല്‍, ഏപ്രില്‍ 14ന് ശേഷവും സഞ്ചാര നിയന്ത്രണം തുടരുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.
Lock down നീട്ടില്ല, എങ്കിലും സംസ്ഥാനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് അദ്ദേഹം സൂചന നല്‍കി. വന്‍ തോതില്‍ ആളുകള്‍ ഉപയോഗിക്കുന്ന യാത്രാ സംവിധാനങ്ങളായ വ്യോമ, റെയില്‍ മേഖലകളില്‍ നിയന്ത്രണം തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, കൊറോണ വൈറസ് ബാധ കൂടുതലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണത്തില്‍ അയവുവരുത്തില്ല എന്നും അദ്ദേഹം അറിയിച്ചു. 21 ദിവസത്തെ Lock downന് ശേഷം രാജ്യം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അതെങ്ങനെ വേണമെന്ന കൃത്യമായ പദ്ധതി ഉണ്ടായിരിക്കണമെന്നും, കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി പദ്ധതി തയാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങള്‍ അധികം പുറത്തിറങ്ങാതിരിക്കാനും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാനും ഉള്ള പദ്ധതികളാണ് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ആവിഷ്‌കരിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പങ്കെടുത്തു.
അതേസമയം കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24ന് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ വീഡിയോ വഴി അഭിസംബോധന ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്കാണ് വീഡിയോ സന്ദേശം വഴിയാണ് പ്രധാനമന്ത്രി പ്രതികരിക്കുക.
പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്. 21 ദിവസത്തിന് ശേഷവും ലോക്ഡൗണ്‍ തുടരുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചേക്കുമെന്നാണ് കരുതുന്നത്.
ഏപ്രില്‍ 14 ന് ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞിരുന്നു. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് അവസാനിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റ് ചര്‍ച്ചയായതോടെ അദ്ദേഹം അത് ഡിലീറ്റ് ചെയ്തിട്ടുണ്ട്.