നാളെ മുതല്‍ മുഴുവന്‍ പാലും ശേഖരിക്കുവാന്‍ മില്‍മ തീരുമാനം
നിയന്ത്രണം ഒഴിവാക്കി നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന്‍ അറിയിപ്പ്. കേരളത്തിന്റെ പാല്‍ വേണ്ടെന്ന തീരുമാനത്തില്‍ നിന്നും തമിഴ്‌നാട് പിണന്‍വാങ്ങിയത്തോടെയാണ് ഈ നടപടി.
ഈറോഡുള്ള പാല്‍പൊടി സംഭരണ കേന്ദ്രം പ്രതിദിനം അമ്പതിനായിരം ലിറ്റര്‍ പാല്‍ പൊടിയാക്കി സൂക്ഷിക്കാന്‍ എടുത്തോളാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ വെല്ലൂര്‍, ദിണ്ടിഗല്‍ പ്ലാന്റുകളും ഇതേകാര്യം സമ്മതിച്ചതായും മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ. എം . വിജയകുമാരനും , മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ. എസ്. മണിയും അറിയിച്ചു.
കൂടാതെ നാളെ മുതല്‍ ഓണ്‍ലൈന്‍ വിതരണക്കാര്‍ വഴി പാല്‍ വീട്ടിലെത്തിക്കുമെന്ന് മില്‍മ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി വഴിയും പൊട്ടോഫോ വഴിയും നാളെ മുതല്‍ പാല്‍ വീട്ടു പടിക്കല്‍ എത്തിക്കുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പാല്‍ തമിഴ്‌നാട്ടിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ പ്രതിസന്ധി വന്നതോടെ കഴിഞ്ഞ ദിവസം മലബാര്‍ മില്‍മ പാല്‍ എടുത്തിരുന്നില്ല. ഇന്ന് 70 ശതമാനം മാത്രമാണ് പാലെടുത്തത്.