രാജ്യത്ത് കോവിഡ് ബാധിതര്‍ 2000 കടന്നു ; 61 മരണം ; ധാരാവിയില്‍ ഒരാള്‍ക്ക് കൂടി രോഗം

രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 61 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ, 151 പേര്‍ക്ക് രോഗം ഭേദമായി എന്നാ പ്രത്യാശയുള്ള വാര്‍ത്തയും ഉണ്ട്. ഹരിയാനയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ധാരാവി ചേരിയിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ആല്‍വാറില്‍ കോവിഡ് ബാധിച്ച് എന്‍പത്തിയഞ്ചുകാരന്‍ മരിച്ചു.

ഇന്നലെ രാത്രിയാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് 56 വയസുകാരന്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴ് പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധന ഫലം ഇന്ന് വരും. സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്ന് പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 16 ഉം ആന്ധ്രാ പ്രദേശില്‍ 43 ഉം രാജസ്ഥാനില്‍ 13 പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. അസമില്‍ 5 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 335 കടന്നു.

ഡല്‍ഹിയില്‍ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടര്‍ക്കുമടക്കം 6 ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 47,951 പേരുടെ സാമ്പിളുകള്‍ 126 ലാബുകളിലായി പരിശോധിച്ചു. 132 പേര്‍ സുഖം ഭേതമായി വിവിധ ആശുപത്രികളില്‍ നിന്ന് മടങ്ങി.

അത്‌പോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ 52 കാരനായ ബിഎംസിയിലെ ശുചീകരണ പ്രവര്‍ത്തകനാണ് രോഗം സ്ഥിതീകരിച്ചത്. വോര്‍ലി പ്രദേശത്താണ് താമസിക്കുന്നതെങ്കിലും ശുചീകരണത്തിനായി ഇയാളെ ധാരാവിയില്‍ നിയമിക്കുകയായിരുന്നു.

ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബിഎംസി ഉദ്യോഗസ്ഥര്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ചു. ഇയാളുടെ നില ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും 23 സഹപ്രവര്‍ത്തകരേയും quarantine ല്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.