ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം പതിനഞ്ചിന് പുനസ്ഥാപിക്കാന്‍ സാധ്യത
രാജ്യത്ത് ലോക്ഡൗണ്‍ മൂലം നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ ഈ മാസം 15 മുതല്‍ പുനരാരംഭിച്ചേക്കുവാന്‍ സാധ്യത. ഏപ്രില്‍ 15 മുതല്‍ സര്‍വീസ് തുടങ്ങുന്നതിന് തയ്യാറായിരിക്കാന്‍ ഡിവിഷണല്‍ ഓഫീസുകള്‍ക്ക് റെയില്‍വേ നിര്‍ദ്ദേശം നല്‍കി.
14ാം തിയ്യതിക്ക് ശേഷം ലോക് ഡൗണില്‍ ഇളവുകള്‍ ഉണ്ടാവുമെന്ന സൂചനയാണ് റെയില്‍വേ തീരുമാനത്തിലൂടെ വ്യക്തമാക്കുന്നത്. ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്തി 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറാകണമെന്ന് ഡിവിഷണല്‍ ഓഫീസുകളിലേക്ക് റെയില്‍വേ നിര്‍ദ്ദേശം നല്‍കി. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ബുക്കിങ് തുടങ്ങി. അതേസമയം പല ട്രെയിനുകളിലേയും ഓണ്‍ലൈന്‍ ബുക്കിങ് തീര്‍ന്നു. ബസുകള്‍ ഇരട്ടി ചാര്‍ജാണ് കേരളത്തിലേക്ക് ഈടാക്കുന്നത്.
ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കും, മംഗളൂരുവിലേക്കും ഉള്ള പല ട്രെയിനുകളിലേയും ബുക്കിങ് തീര്‍ന്നു. സ്വകാര്യ ബസുകള്‍ രണ്ടിരട്ടി പണം ഈടാക്കിയാണ് ടിക്കറ്റ് ബുക്കിങ് നടത്തുന്നത്. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് 3,700 രൂപയാണ് ടിക്കറ്റ് നിരക്ക്. 15 മുതല്‍ പൊതുഗതാഗത സംവിധാനം സാധാരണഗതിയിലാകുമെന്നാണ് സൂചന.