ഓസ്ട്രിയയില്‍ ആദ്യമായി ഡോക്ടര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു

ആരോഗ്യരംഗത്തെ നടുക്കി ആദ്യമായി ഡോക്ടര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ലോവര്‍ ഓസ്ട്രിയയിലാണ് സംഭവം. മരണത്തിനു തൊട്ടുമുമ്പ് വരെ രോഗികളെ പരിചരിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ച വ്യക്തിയായിരുന്നു 69 വയസുള്ള ഡോക്ടര്‍.

ജോലികള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടറുടെ മരണം രാജ്യത്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ ഏറെ വിലപ്പെട്ടതാണെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയട്ടുണ്ട്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംരക്ഷണ നടപടികളെ മെഡിക്കല്‍ അസോസിയേഷന്‍ വിമര്‍ശിക്കുകയും, വേണ്ട ശ്രദ്ധ ഈ വിഷയത്തില്‍ സര്‍ക്കാരിന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.