ലോക്ക് ഡൗണിന് ശേഷവും ചില ജില്ലകളില്‍ നിയന്ത്രണം തുടരും ; പട്ടികയില്‍ കേരളത്തിലെ ജില്ലകളും
രാജ്യത്തെ 62 ജില്ലകളില്‍ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ബാധിത ജില്ലകളിലാണ് നിയന്ത്രണം തുടരുക. രാജസ്ഥാനിലെ ഭീല്‍വാരയില്‍ അവലമ്പിച്ച മാത്യകയാണ് പിന്തുടരുക. ഈ മാത്യക കൊവിഡ് പ്രതിരോധത്തില്‍ വിജയകരമായിരുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടുന്നതിനൊപ്പം ആരെയും വീടിന് പുറത്ത് ഇറങ്ങാന്‍ സമ്മതിക്കാതെയാണ് രോഗപ്രതിരോധം സാധ്യമാക്കുക. നിലവില്‍ ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് ലോക്ക ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് ബാധിത ജില്ലകളുടെ എണ്ണം 274 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ എണ്‍പത് ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇതിലെ 62 ജില്ലകളില്‍ നിന്നാണ്. ഈ 62 ജില്ലകള്‍ സീല്‍ ചെയ്യണമെന്ന നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കാസര്‍കോഡ്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളും ഇതില്‍ ഉള്‍പ്പെടും. ലോക്ക് ഡൌണ്‍ പിന്‍വലിച്ചതിന് തുടര്‍ച്ചയായാകും നടപടി. അതേസമയം കേരളത്തിലെ ഏഴു ജില്ലകളില്‍ ലോക് ഡൌണ്‍ തുടരും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.