കൊറോണയ്ക്ക് ഇടയിലും കോടികള്‍ കൊയ്ത് ചൈന ; വന്‍ സാമ്പത്തിക നേട്ടം
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം മുഴുവന്‍. ചൈനയിലെ വുഹാനില്‍ നിന്ന് ലോകത്താകെ പടര്‍ന്ന് പിടിച്ച മഹാമാരിയാണ് കൊറോണ. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ എല്ലാം ഇപ്പോള്‍ കൊറോണയുടെ പിടിയില്‍ അമര്‍ന്ന നിലയിലാണ്. മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയാകെ തകര്‍ന്നിരിക്കുകയാണ്. അതേസമയം ചൈന കൊറോണ ഭീഷണിയില്‍ നിന്നും പുറത്തു വരികയും ചെയ്തു.
എന്നാല്‍ ചൈന ഇപ്പോള്‍ വന്‍ സാമ്പത്തിക നേട്ടമാണ് കൊയുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ഉത്പാദനം നിലച്ചിരിക്കികുയാണ്.എന്നാല്‍ ചൈന ഇത് അവസരമാക്കി മാറ്റി . ഏകദേശം 11,000 കോടി രൂപയുടെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളാണ് ചൈന ഇതുവരെ കയറ്റിഅയച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെ കോടികണക്കിന് മാസ്‌ക്കുകള്‍,
വ്യക്തിഗത സുരക്ഷാ കവചങ്ങള്‍,ഇന്ഫ്രാ റെഡ് തെര്‍മോ മീറ്ററുകള്‍,ടെസ്റ്റിംഗ് കിറ്റുകള്‍,വെന്റിലേറ്ററുകള്‍ എന്നിവയൊക്കെ ചൈന കയറ്റിഅയക്കുന്നുണ്ട്.
എന്തായാലും ലോകമാകെ കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ചൈന വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ്.കൊറോണ ആദ്യം ഉണ്ടായത് ചൈനയിലെ വുഹാനില്‍ ആയത്‌കൊണ്ട് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് പോലും ഒരു ഘട്ടത്തില്‍ വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ലോകമാകെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നത് ചൈനയാണ്.അതിലൂടെ വന്‍ സാമ്പത്തിക നേട്ടവും ചൈന സ്വന്തമാക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൈനയില്‍ ഉണ്ടായതിനേക്കാള്‍ പതിന്മടങ്ങ് ആള്‍ നാശമാണ് മറ്റുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.