സ്റ്റേ അറ്റ് ഹോം ഉത്തരവ് അവഗണിച്ച് ആരാധന നടത്തി; ഒന്നും ഭയപ്പെടേണ്ടതില്ലെന്നു പാസ്റ്റര്‍

പി.പി.ചെറിയാന്‍

ലൂസിയാന: മൂന്നാഴ്ച മുന്‍പു ലൂസിയാന ഗവര്‍ണര്‍ പുറപ്പെടുവിച്ച പത്തുപേരില്‍ കൂടുതല്‍ ഒത്തു ചേരരുതെന്ന ഉത്തരവ് ലംഘിച്ച് രണ്ടാമതും ലൂസിയാന ലൈഫ് ടാബര്‍നാക്കിള്‍ ചര്‍ച്ച് പാസ്റ്റര്‍ ടോണി സ്‌പെല്‍ ഏപ്രില്‍ 5നു നൂറുകണക്കിന് വിശ്വാസികളെ സംഘടിപ്പിച്ച് ആരാധനക്ക് നേതൃത്വം നല്‍കി. ഒരാഴ്ച മുമ്പ് ഇതുപോലെ ആരാധന നടത്തിയതിന് പാസ്റ്ററെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരിക്കുകയായിരുന്നു. 26 ബസ്സുകളിലായി എത്തിചേര്‍ന്ന വിശ്വാസികളോട് നിങ്ങള്‍ ഒന്നിനേയും ഭയപ്പെടേണ്ടാ പക്ഷേ നിങ്ങള്‍ നിങ്ങളെ തന്നെയാണ് ഭയപ്പെടേണ്ടത് പാസ്റ്റര്‍ പറഞ്ഞു. ആരാധനയില്‍ പങ്കെടുത്തവരില്‍ പകുതി ബ്ലാക്കും പകുതി പേര്‍ വൈറ്റുമായിരുന്നുവെന്നും പാസ്റ്റര്‍ വെളിപ്പെടുത്തി.

വീടുകളില്‍ നിങ്ങള്‍ തടവുകാരെപോലെ കഴിയുന്നതിലും, സ്വതന്ത്രരായി ആരാധനയില്‍ വന്നു പങ്കെടുക്കുകയാണ് നല്ലത്. കൊറോണ വൈറസ് ബാധിച്ചു മരിക്കുന്നത് വീട്ടില്‍ തടവുകാരയിരുന്നിട്ടും വിഷാദ രോഗത്തിനും പരിഭ്രമത്തിനും അടിമയായി മരിക്കുന്നതിലും ഭേദമാണെന്നും പാസ്റ്റര്‍ പറഞ്ഞു. ലൂസിയാന ഗവര്‍ണറുടെ ഉത്തരവ് ഫ്രീഡം ഓഫ് റിലിജിയന്‍ എന്ന ഭരണഘടനാ അവകാശ ലംഘനമാണെന്ന് സിവില്‍ റൈറ്റ്‌സ് ലോയര്‍ ജൊ ലോംഗ് അഭിപ്രായപ്പെട്ടത്. പതിനാറു സംസ്ഥാനങ്ങളില്‍ സ്റ്റെ അറ്റ് ഹോം ഉത്തരവ് നിലവിലുണ്ടെങ്കിലും സമാധാനപരമായി മതപരമായ ചടങ്ങുകള്‍ ചടങ്ങുകള്‍ നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ലോയര്‍ പറഞ്ഞു.ലൂസിയാനയില്‍ ഞായറാഴ്ചവരെ 13,000 പേരില്‍ കോവിഡ് 19 സ്ഥിരീകരിക്കുകയും 477 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.