കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിതീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. നാല്പേര്‍ കാസര്‍ഗോഡ് സ്വദേശികളും. കൊല്ലം തിരുവനന്തപുരം സ്വദേശികളായ ഓരോരുത്തര്‍ക്കും മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ക്കും രോഗം സ്ഥിതീകരിച്ചു.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. വിദേശത്ത് നിന്ന് വന്ന ഒരാക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 13 പേരുടെ റിസള്‍ട്ട് ഇന്ന് നെഗറ്റീവായി. എറണാകുളം സ്വദേശികളായ ആറുപേരുടെയും കണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെയും ഇടുക്കി മലപ്പുറം സ്വദേശികളായ രണ്ടുപേരുടെയും ഫലം ഇന്ന് നെഗറ്റീവായി.

അതീവ ഗുരുതരാവസ്ഥയിലായിരുന്നവരുള്‍പ്പെടെ 8 വിദേശ പൗരന്മാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. മാര്‍ച്ച് 13 നാണ് ആദ്യമായി ഒരു വിദേശ പൗരന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസം പിന്നിട്ടു. കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഇന്ന് ഒരാള്‍ മരിച്ചു. രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലും എത്തിക്കും.

ആകാശമാര്‍ഗ്ഗവും ഉപയോഗിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ ഉള്‍പ്പടെ എട്ട് വിദേശികള്‍ രോഗവിമുക്തരായി. 83, 76 വയസുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് എറണാകുളം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലാണ് ചികിത്സ നല്‍കിയത്. പ്രവാസി മലയാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ നോര്‍ക്ക വിവിധ എംബസികള്‍ക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ടെന്ന് കുവൈത്ത് അംബാസിഡര്‍ അറിയിച്ചു.