മുസ്ലീങ്ങളെ പരിഹസിച്ചു പോസ്റ്റ് ; ദുബൈയില്‍ കര്‍ണാടക സ്വദേശിയുടെ ജോലി പോയി

ഫേസ്ബുക്കില്‍ മുസ്ലിംകളെയും ഇസ്ലാമിനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കര്‍ണാടക സ്വദേശിയെ ദുബൈയില്‍ ജോലിയില്‍ നിന്ന് പുറത്താക്കി. എംറില്‍ സര്‍വീസസ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക റനെബന്നൂര്‍ സ്വദേശി രാഗേഷ് ബി കിട്ടുര്‍മത്തിനെയാണ് പുറത്താക്കിയതായി കമ്പനി അറിയിച്ചത്. ഇയാളെ ദുബൈ പൊലീസിന് കൈമാറുമെന്ന് കമ്പനി സി ഇ ഒ സ്റ്റ്യൂവാര്‍ട്ട് ഹാരിസന്‍ മാധ്യമങ്ങളെ അറിയിച്ചു. കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തിയാണ് ഇയ്യാള്‍ പോസ്റ്റ് ഇട്ടത്.

വിവിധ മതവിഭാഗങ്ങളില്‍ പെടുന്ന എണ്ണായിരത്തിലേറെ ജീവനക്കാരുള്ള സ്ഥാപനമാണ് ഞങ്ങളുടേത് ഇത്തരം പ്രവണതകളോട് തങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്നും സ്ഥാപനം വ്യക്തമാക്കി. പരാതികളെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ച് ഇദ്ദേഹം മാപ്പുപറഞ്ഞെങ്കിലും ഇയാള്‍ക്കെതിരെ നിയമനടപടി തുടരനാണ് അധികൃതരുടെ തീരുമാനം.സമാനമായ കേസില്‍ കഴിഞ്ഞദിവസം മറ്റൊരു ഇന്ത്യക്കാരനും ദുബൈയില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുന്നു മതങ്ങളെ കുറ്റം പറഞ്ഞു ജോലി നഷ്ട്ടപെടുന്നവരുടെ എണ്ണം അടുത്ത കാലത്തായി കൂടുതല്‍ ആണ്.