കൊറോണ വൈറസിനുള്ള വാക്‌സിനല്ല യേശുക്രിസ്തു, ജനം പശ്ചാതപിക്കണം: ഹള്‍ക് ഹോഗന്‍
പി പി ചെറിയാന്‍
ഫ്ളോറിഡ:ആഗോളതലത്തില്‍ മാനവരാശിയെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുന്ന, അനേകായിരങ്ങളുടെ വിലപെട്ട ജീവനുകള്‍ കവര്‍ന്നെടുത്തിരിക്കുന്ന കൊറോണ വൈറസിന് ജീസസ് ക്രൈസ്റ്റ് ഒരു ഇന്‍സ്റ്റന്റ് വാക്‌സിനല്ലെന്നും കോവിഡ് 19 നെ ഭൂമിയില്‍ നിന്നും ഉച്ഛാടനം ചെയ്യുന്നതിന് ജനം തങ്ങളുടെ പാപങ്ങളെ കുറിച്ച് പശ്ചാതപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയാണ് വേണ്ടതെന്നു ലോക പ്രസിദ്ധ റെസ്ലര്‍ ഹുള്‍ക് ഹോഗന്‍.
1.5 മില്യണ്‍ അനുയായികള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ നല്‍കിയ സന്ദേശത്തിലാണ് ഹോഗന്‍ തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുന്നതു.
ഈജിപ്തില്‍ പ്ലേഗ് സംഹാരതാണ്ഡവം ആടിയപ്പോള്‍ അവിടെയുള്ള ജനം പശ്ചാത പിച്ചപ്പോള്‍ മൂന്നുമാസം നീണ്ടുനിന്ന ബാധ ഒഴിഞ്ഞുപോയതായി ഹോഗന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ദൈവം പറയുന്നു, നിങ്ങള്‍ അത് ലറ്റുകളെ ആരാധിക്കുമ്പോള്‍ ഞാന്‍ സ്റ്റേഡിയങ്ങള്‍ അടച്ചുപൂട്ടും, നിങ്ങള്‍ ഗായകരെ ആരാധിക്കുമ്പോള്‍ ഞാന്‍ സിവിക് സെന്ററുകള്‍ അടച്ചുപൂട്ടും, നിങ്ങള്‍ നടീനടന്മാരെ ആരാധിക്കുമ്പോള്‍ ഞാന്‍ തിയറ്ററുകള്‍ അടച്ചുപൂട്ടും, നിങ്ങള്‍ പണത്തെ ആരാധിക്കുമ്പോള്‍ ഞാന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടും, നിങ്ങള്‍ ചര്‍ച്ചുകള്‍ തുറന്നു ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ ഞാന്‍ ചര്‍ച്ചുകള്‍ അടച്ചുപൂട്ടും. ഹോഗന്‍ ഇന്‍സ്റ്റാഗ്രാമില്‍ സൂചിപ്പിച്ചു.
ജനം എന്റെ നാമം വിളിച്ചപേക്ഷിച്ചു ,സ്വയം താഴ്ത്തി, തങ്ങളുടെ ദുര്‍മാര്‍ഗങ്ങള്‍ വിട്ടുതിരിയുമെങ്കില്‍ ഞാന്‍ അവരുടെ പാപങ്ങളെ ക്ഷമിച്ചു അവരുടെ ദേശത്തെ സൗഖ്യമാകും ഹോഗന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.