കോവിഡിനെതിരെ പൊരുതാന്‍ മരുന്നു നല്‍കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു ട്രംപ്
വാഷിങ്ടന്‍ ഡിസി: കോവിഡ് 19 നെതിരെ പൊരുതുന്നതിന് ഇന്ത്യയില്‍ നിന്നും ഹൈഡ്രോക്‌സി ക്ലോറോക്‌സിന്‍ എന്ന വാക്‌സിന്‍ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നതിന് സന്മനസു കാണിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഇന്ത്യയില്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന വാക്‌സിനാണ് ഹൈഡ്രോക്‌സി ക്ലോറോക്‌സിന്‍ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതോടെ ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വച്ചിരുന്നു.
അസാധാരണ സാഹചര്യത്തില്‍ സഹായിക്കാന്‍ തയാറായ അമേരിക്കയുടെ സുഹൃദ് രാജ്യത്തെ പ്രധാനമന്ത്രിയെയും ഇന്ത്യന്‍ ജനതയേയും ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ട്രംപ് ഏപ്രില്‍ 8 ന് രാവിലെ വൈറ്റ് ഹൗസ് പ്രസ് ബ്രീഫിങ്ങില്‍ പറഞ്ഞു. ഇന്ത്യയെ ഭീഷിണിപ്പെടുത്തിയാണ് കയറ്റുമതി നിഷേധിച്ച ഈ വാക്‌സിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ നരേന്ദ്ര മോദി സമ്മതിച്ചതെന്ന് ഊഹാപോഹങ്ങള്‍ നിലനില്‍ക്കെയാണു ട്രംപിന്റെ അഭിനന്ദന കുറിപ്പ് പുറത്തു വന്നത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കണ്ടെത്തിയ (4,18,000), ഏറ്റവും കൂടുതല്‍ മരണം (14,200) സംഭവിച്ച രാജ്യമായി കണക്കാക്കുമ്പോള്‍ തന്നെ സുഹൃദ് രാജ്യമായ ഇന്ത്യയില്‍ 5900 പോസിറ്റീവ് കേസ്സുകളും , 178 മരണവുമാണ് ഉണ്ടായിരിക്കുന്നത്. മരുന്നു നല്‍കിയതിനു മാത്രമല്ല ഇന്ത്യക്ക് മോദി ഗവണ്‍മെന്റ് നല്‍കുന്ന ധീരമായ നേതൃത്വത്തിനും ട്രംപ് നന്ദി രേഖപ്പെടുത്തി.