റിലയന്‍സ് പവര്‍പ്ലാന്റിന്റെ ആഷ് ഡാം പൊട്ടി ; രണ്ടുമരണം വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി
മധ്യപ്രദേശിലെ സിംഗ്റോളിയില്‍ ആണ് സംഭവം. അവിടെയുള്ള റിലയന്‍സ് പവര്‍പ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന ‘ആഷ് ഡാം’ തകര്‍ന്ന് ചാരം പുറത്തേക്കൊഴുകിയാണ് രണ്ടുപേര്‍ മരിക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തത്. വീടിനകത്ത് ഇരുന്നവരാണ് കല്‍ക്കരിചാരവും വെള്ളവും ചേര്‍ന്ന കുത്തൊഴുക്കില്‍ ഒലിച്ചുപോയത്. സംഭവത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച സിംഗ്റോളിയിലെ സസാന്‍ കല്‍ക്കരി പ്ലാന്റിന്റെ ആഷ് ഡംപ് യാര്‍ഡിന്റെ വാള്‍ തകരുകയും സമീപത്തെ റിസര്‍വോയറില്‍ നിന്നുള്ള വെള്ളം ഇരച്ചുകയറുകയും ചെയ്യുകയായിരുന്നു.
ഭോപാലില്‍ നിന്ന് 680 കിലോമീറ്റര്‍ അകലെയുള്ള സിംഗ്റോളിയിലെ പ്ലാന്റിനെപ്പറ്റി പരാതി നിലനില്‍ക്കെയാണ് ദുരന്തം. കഴിഞ്ഞവര്‍ഷം പവര്‍ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. മൂന്നുമാസം മുമ്പ് പ്ലാന്റില്‍ നിന്ന് ചാരം പുറത്തേക്കൊലിച്ചിരുന്നുവെന്നും പ്രതിഷേധത്തെ തുടര്‍ന്ന്, ഇനി അത്തരം വീഴ്ച ഉണ്ടാവില്ലെന്ന് കമ്പനി എഴുതി നല്‍കിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.റിസര്‍വോയറില്‍ നിന്നുള്ള വെള്ളം ചേര്‍ന്ന് ശക്തമായി പുറത്തേക്കൊഴുകിയ കല്‍ക്കരിയുടെ ചാരത്തില്‍ അമ്മയും മകനുമടക്കം ആറുപേര്‍ ഒലിച്ചുപോയി. ഇതില്‍ രണ്ടുപേര്‍ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് ആഷ് യാര്‍ഡ് പൊട്ടി കുത്തിയൊലിച്ച് പുറത്തേക്കൊഴുകുന്നത്. റിലയന്‍സ് അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്ന് സിംഗ്റോളി ജില്ലാ കളക്ടര്‍ കെ.വി.എസ് ചൗധരി പറഞ്ഞു.
Just received very disturbing images of another #ashpond breach at a #coal based power plant, this time it’s #Sasan UMPP (Ultra Mega Power Plant) in #Singrauli, #MadhyaPradesh. @mankabTOI @vishwamTOI @jayashreenandi @BhaskerTripathi @hridayeshjoshi @sudvaradhan @anupam_toko pic.twitter.com/DELmtj8HIu
— Sunil Dahiya (@Sunil_S_Dahiya) April 10, 2020