കൊവിഡ് 19- ബൈബിള്‍ വില്പനയില്‍ സര്‍വകാല റെക്കോര്‍ഡ്
പി.പി.ചെറിയാന്‍
ന്യൂയോര്‍ക്ക്: കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിള്‍ വില്‍പനയില്‍ ഉണ്ടായിരിക്കുന്ന സര്‍വകല റെക്കോര്‍ ഡെന്ന് ടിന്‍ ഡെയ്ല്‍ ബൈബിള്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജിം ജ്വല്‍ പറഞ്ഞു. ഫെബ്രുവരി മാസത്തേക്കാള്‍ മാര്‍ച്ചില്‍ 77 ശതമാനമാണ് ബൈബിള്‍ വില്പനയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെന്ന് ജിം പറയുന്നു.
ആവശ്യക്കാര്‍ക്ക് ബൈബിള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഞങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നത്.
ഗ്രൂപ്പ് പഠനത്തിന് ഉപയോഗിക്കുന്ന ഇമേഴ്‌സ് ബൈബിള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലേതിനേക്കാള്‍ 44 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം മാര്‍ച്ച് മാസം നടന്നിട്ടുള്ളത്.
ബൈബിള്‍ വില്‍ക്കുന്ന കാലിഫോര്‍ണിയ ലോസ്ആഞ്ചല്‍സിലെ അലബാസ്റ്റര്‍ കമ്പനിയുടെ വില്‍പന കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 143 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
മാനവചരിത്രം നേരിടുന്ന അതിഭീകരമായ സാഹചര്യത്തെ അതിജീവിക്കന്നതിനും പഴയ കാലം വീണ്ടെടുക്കുന്നതിനും ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് ബൈബിളിലേക്കാണെന്ന് അലബസ്റ്റര്‍ കമ്പനി കൊ ഫൗണ്ടര്‍ ബ്രയാന്‍ ചങ് അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ നമ്മെ ഏകരായി വിടുവാന്‍ ദൈവം അനുവദിക്കയില്ല. അവന്‍ എപ്പോഴും നമ്മോടുകൂടെ ഉണ്ടാകും, ബ്രയാന്‍ പറഞ്ഞു.