കോവിഡിനെതിരെ നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തി 3 സഹോദരികള്‍ (വീഡിയോ)
കോവിഡ്- 19…എന്ന കാണാന്‍ സാധിക്കാത്ത വൈറസിനു മുന്നില്‍ പകച്ചു നില്ക്കുന്ന ലോകം… ജനങ്ങള്‍ … ഇതിനെതിരേ പോരാടുന്ന ലോക രാഷ്ട്രങ്ങള്‍, ഭരണാധികാരികള്‍ …., കര്‍മ്മനിരതരായിരിക്കുന്ന ആതുരശുശ്രൂഷകര്‍….
വൈറസിനെതിരേ പോരാടുന്നതിനു വേണ്ടി സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ഈ കാലഘട്ടത്തില്‍ വെറുതെയിരുന്ന് മുഷിയുന്നതിലും നല്ലത് ക്രിയാത്മകമായി എന്തെങ്കിലും പ്രവൃത്തിക്കുക എന്ന ലക്ഷ്യവുമായി വിദ്യാര്‍ത്ഥിനികളായ 3 സഹോദരികളാണ് കോവിഡിനെതിരെ സ്വന്തമായി നൃത്തച്ചുവട് രൂപപ്പെടുത്തി രംഗത്ത് എത്തിയത്. ഇരിങ്ങാലക്കൂട നടവരമ്പ ചെങ്ങിനിയാടന്‍ വീട്ടില്‍ ജോണ്‍സന്റെയും ജോളി ജോണ്‍സിന്റെയും മക്കളായ ജിയ ജോണ്സണ്, ജീന ജോണ്സണ്, ജിംന ജോണ്സണ് എന്നീ സഹോദരികളാണ് ഇങ്ങനെയൊരു വിത്യസ്തമായ ഉദ്യമം ഏറ്റെടുത്ത് കടന്നുവന്നത്. മനു മഞ്ചുത്ത് എഴുതി , പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ പാടിയ വരികള്‍ യാദൃശ്ചികമായി ഇവരുടെ വാട്ട്സ് അപ്പില്‍ എത്തുകയായിരുന്നു. വീഡിയോയിലൂടെ കേട്ട കൊറോണയ്ക്ക് എതിരെയുള്ള ഗാനം വളരെ ഹൃദ്യമായി തോന്നിയ ഇവര്‍ ഉടനെ ആ വരികള്‍ക്ക് സ്വന്തമായി നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തി. മൂത്ത സഹോദരി ജിയയും ഉളയ സഹോദരി ജിംനയും വരികളുടെ ഈണത്തിനൊത്ത് നൃത്തചുവട് വെച്ചപ്പോള്‍ രണ്ടാമത്തെ സഹോദരി ജീന ക്യാമറാക്കണ്ണുകളിലൂടെ അത് ഒപ്പിയെടുത്ത് എഡിറ്റ് ചെയ്തു ഭംഗീയാക്കി. ഈ വീഡിയോ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ജിയ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനി. ജീന പത്തിലും ജിംന എട്ടിലും പഠിക്കുന്നു.
വീഡിയോ കാണാം. ഇവരെപ്പറ്റി കൂടുതല്‍ അറിയാന്‍ – മൊബൈല്‍ : 8547494493.