കൊറോണ വ്യാപനം കുറഞ്ഞാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കാം എന്ന് മോദി
രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൌണ്‍ മെയ് 3 വരെ തുടരും. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു.അതിന് ശേഷം ലോക്ക്‌ഡൌണില്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കൂടുതല്‍ ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാനങ്ങള്‍ക്ക് ചില ഉപാധികളോടെ ഇളവുകള്‍ അനുവദിക്കും എന്നാണ് വിവരം.
ഇരുപതാം തീയതി വരെ പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടാകാതിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചാല്‍ തന്നെ സ്ഥിതിയില്‍ മാറ്റം വന്നാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയും വേണം.ഹോട്ട് സ്‌പോട്ടുകള്‍ കുറയുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ത്തി വെച്ച അടിയന്തര സേവനങ്ങള്‍ വീണ്ടും തുടങ്ങാമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ലോക്ക് ഡൌണ്‍ തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍,തൊഴിലാളികള്‍,ദിവസ വേതനക്കാര്‍,കൂലിവേലക്കാര്‍,
എന്നിവരെ വലിയ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ ഇടപെടണമെന്നും കര്‍ഷകരെ ബാധിക്കാതെ
സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോട് കരുണ കാട്ടണം എന്ന് ഉടമകളോട് പറഞ്ഞ പ്രധാനമന്ത്രി അവരെ ഈ സന്നിഗ്ധ ഘട്ടത്തില്‍ പുറത്താക്കരുതെന്നും അഭ്യര്‍ഥിച്ചു.