കാലത്തിനൊത്തു ചലഞ്ചും മാറണം
വ്യത്യസ്തമായ ഒരു ചലഞ് ‘Make A Heath worker SMILE ?? Challenge’ മായി എത്തിയിരിക്കുകയാണ് ഡോര്‍സെറ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും, വണ്‍ കമ്മ്യൂണിറ്റിയും ചേര്‍ന്ന്.,Oicc uk
ബക്കറ്റ് ചലഞ്ചില്‍ തുടങ്ങി നമ്മള്‍ എത്രയെത്ര ചലഞ്ചുകള്‍ കണ്ടിരിക്കുന്നു..തുമ്മുന്നത് പോലും ‘challenge’ ആയി tag ചെയ്യുന്ന ഈ കാലത്തു ഇതൊരു നല്ല തുടക്കമാവട്ടെ !
നമ്മള്‍ ഓരോരുത്തരും വീടിന്റെ അകത്തളങ്ങളില്‍ സുരക്ഷിതരായി ഇരിക്കുമ്പോള്‍ നമുക്ക് വേണ്ടി സ്വന്തവും ബന്ധവും എല്ലാം മറന്നു ജീവന്‍ പോലും പണയം വച്ച് ജോലി ചെയ്യുന്ന നമ്മുടെ സഹോദങ്ങള്‍ക്കായി ഒരു challenge..
അവരുടെ പ്രവൃത്തികള്‍ക്കു പ്രത്യുപകാരം ഈ ജീവിതം മുഴുവന്‍ എടുത്താലും ചെയ്തു തീര്‍ക്കാനാവില്ല അതുകൊണ്ടു ഈ സാഹചര്യത്തില്‍ നമ്മളെകൊണ്ട് ആവുന്നത് കൊണ്ട് ഈ അവരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കാനുള്ള ശ്രമമാണ് നടതുന്നത് ഇവര്‍
”Make A Heath worker SMILE ?? Challenge’ ഫേസ്ബുക് വഴി റ്റാഗ്ഗ് ചെയ്യപ്പെടുന്ന വ്യക്തികളോട് അവരാല്‍ ആവുന്ന സഹായം ഓരോ ട്രസ്റ്റിന്റെയും പോളിസിക്കു ഉതുകുന്ന രീതിയില്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്.. പിന്നീടത് അടുത്തയാളിലേക്കു ടാഗ് ചെയ്യപ്പെടുന്നത് വഴി ഈ ചെയിന്‍ ഇങ്ങനെ നമ്മുടെ കൊച്ചു കേരളത്തില്‍ വരെ എത്തിക്കുവാനുള്ള ഉദ്യമത്തിലാണ് ഇവര്‍ .
ഈ മഹാമാരിയുടെ ദിനങ്ങളില്‍ യൂണിവേഴ്‌സിറ്റികളില്‍ ഒറ്റപ്പെട്ടുപോയ ഇന്റെര്‍നാഷണല്‍ സ്റ്റുഡന്റസിനു സഹായഹസ്തവുമായി ഇക്കഴിഞ്ഞ ദിനങ്ങളില്‍ എല്ലാവരുടെയും പ്രശംസക്ക് അര്‍ഹരായ ഡോര്‌സെറ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയും, വണ്‍ കമ്മ്യൂണിറ്റിയും ചേര്‍ന്നാണ് ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് .
ഇതിന്റെ ഭാഗമാവാന്‍ താത്പര്യമുള്ളവര്‍ക്ക് താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടാം
സുനില്‍ രവീന്ദ്രന്‍: 07427105530
പ്രെറ്റി സിംഗ്, രാജേഷ് സച്ചുള, തെക്കേമുറി ഹരിദാസ്,കെ കെ മോഹന്‍ദാസ്, സുജു കെ ഡാനിയേല്‍