ഹലോ ഫ്രണ്ട്സ് സ്‌നേഹ സാന്ത്വന സംഗീത സമര്‍പ്പണം: സര്‍ഗ്ഗ പ്രതിഭകള്‍ക്ക് സ്വാഗതം

സൂറിച്ച്: കൊറോണയുടെ കറുപ്പിലും വെളിച്ചം അസ്തമിക്കാത്ത മനുഷ്യമനസ്സുകള്‍ പ്രകാശധാരയായി ചൊരിയുന്ന കരുണയുടെ കരുതലിന്റെ സംഗീത സാന്ത്വന സമര്‍പ്പണം….ലോക്ക്ഡൗണ്‍ കാലത്ത് അകലെ ഇരുന്നും ആശ്വാസമേകാന്‍ പ്രതീക്ഷനല്‍കാന്‍ ചേര്‍ത്ത് നിര്‍ത്താന്‍ നമുക്ക് പാടാം. സംഗീത സാന്ദ്രമായ മധുര ഗീതങ്ങള്‍ ഹലോ ഫ്രണ്ട്സ് ക്ഷണിക്കുന്നു.

സംഗീതം മാന്ത്രികശക്തിയുള്ള ഒരു മരുന്നാണ്. നല്ലൊരു പാട്ട് ആസ്വദിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്.
സംഗീതത്തിന് ഭാഷ ഒരു പ്രശ്നമേയല്ല. ഈ പ്രകൃതി മുഴുവന്‍ സംഗീത സാന്ദ്രമാണ്. കാറ്റിന്റെ മര്‍മ്മരം, മഴയുടെ സംഗീതം, തീരം തേടും തിരയുടെ പാട്ട്, നമ്മുടെ ഹൃദയമിടിപ്പിന് വരെ താളമുണ്ട്.

ഈ അസമാധാനകാലത്ത് സംഗീതത്തിലൂടെ സമാധാനം എന്ന ആശയവുമായി ഹലോ ഫ്രണ്ട്സ് നിങ്ങളെ സമീപിക്കുകയാണ്. കാലുഷ്യ കന്മഷങ്ങള്‍ക്ക് അറുതികൊടുത്ത് ഈ സംഗീത സമര്‍പ്പണ കണ്ണിയില്‍ പങ്കുചേരൂ. ആരോഗ്യമേഖലയിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് സാന്ത്വനമായി സാഹോദര്യവും കൂട്ടായ്മയും നമുക്ക് ഊട്ടിയുറപ്പിക്കാം…

സംഗീത സമര്‍പ്പണത്തില്‍ അണിചേരുവാന്‍ … ഭാഷയുടെയോ ,പ്രായത്തിന്റേയോ ,ദേശത്തിന്റെയോ അതിരുകളില്ലാതെ കരോക്കെ ഉപയോഗിച്ചോ അല്ലാതെയോ രണ്ടു മിനുറ്റില്‍ കുറയാത്ത എന്നാല്‍ അഞ്ചുമിനുട്ടില്‍ കൂടാത്ത ഒരു ഗാനമോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് വശമുള്ള ഏതെങ്കിലും വാദ്യോപകരണങ്ങള്‍ കൊണ്ട് (മൗത് ഓര്‍ഗന്‍ ,കീബോര്‍ഡ് ,വയലിന്‍ ,ഗിറ്റാര്‍ ) ഒരു ഒരു സംഗീത ശകലത്തിന്റേയോ വീഡിയോ ( മാക്സിമം 40 MP ) താഴെ കൊടുത്തിരിക്കുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളില്‍ ആരുടെയെങ്കിലും വാട്ടസ്ആപ് നമ്പറിലേക്ക് അയച്ചുതരിക …ഏപ്രില്‍ 17 മുതല്‍ 25 വരെ ഗാനങ്ങളുടെ വീഡിയോ അയക്കാവുന്നതാണ് ,ക്രമാനുസൃതമായി എല്ലാ ഗാനങ്ങളും പ്രത്യേക ടൈറ്റിലോടുകൂടി ഹലോ ഫ്രണ്ട്‌സിന്റെ ഒഫീഷ്യല്‍ പേജ് വഴിയും വാട്ടസ്ആപ് ഗ്രൂപ് വഴിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പബ്ലിഷ് ചെയ്യുന്നതുമാണ് ..

പ്രത്യേകം ശ്രെദ്ധിക്കുക …ഇതൊരു മത്സരമല്ല മറിച് ആരോഗ്യമേഖലയിലെ സഹോദരീ സഹോദരങ്ങള്‍ക്കും രോഗം മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്കും, അവരുടെ കുടുംബത്തിനും ആശ്വാസമേകാനുള്ള എളിയ സംഗീത സമര്‍പ്പണം , പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഹലോ ഫ്രണ്ട്സ് ഒരുക്കുന്ന പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

നിങ്ങള്‍ പ്രഗത്ഭ ഗായകരോ, മൂളിപ്പാട്ടുകാരോ ആരുമാകട്ടെ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നു ഹലോ ഫ്രണ്ട്സ് സൂചിപ്പിക്കുന്നു.

കോഓര്‍ഡിനേഷന്‍ കമ്മിറ്റി Jaison Karedan +41 76 429 02 20,Babu Vethani +41 78 789 88 32,Tom Kulangara +41 76 335 65 57,Jojo Vichattu +41 76 711 23 45..