സ്പ്രിംഗ്ലര്‍ ആയുധമാക്കി പ്രതിപക്ഷം ; ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
സ്പ്രിംഗ്ലര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കോവിഡ് 19 നുമായി ബന്ധപെട്ട് സ്പ്രിംഗ്ലര്‍ കമ്പനി കേരളത്തിന് നല്‍കുന്ന സേവനം സൗജന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് ചെന്നിത്തല പറഞ്ഞു.
കോവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ ഉള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ ഈ വിവാദ കമ്പനി ചോര്‍ത്തി എന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
സര്‍ക്കാര്‍ പുറത്ത് വിട്ട കരാറിനെക്കുറിച്ച് ബന്ധപെട്ട ഒരു വകുപ്പിനും അറിയില്ലെന്നും വെബ്‌സൈറ്റ് തിരുത്തിയെങ്കിലും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്
ഇതുവരെയും വന്നിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി,സേവനം സൗജന്യം എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്ന രേഖകളില്‍
സേവനത്തിനുള്ള തുക കോവിഡ് 19 നുശേഷം നല്‍കിയാല്‍ മതിയെന്ന് വ്യക്തമാക്കുന്നു എന്നും രമേശ് ചെന്നിത്തല പറയുന്നു.
അതുപോലെ സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളവരുടേയും കോവിഡ് രോഗികളുടെയും സ്വകാര്യ വിവരങ്ങ ള്‍ വിവാദ അമേരിക്ക ന്‍ കമ്പനിക്ക് കൈമാറിയ വിഷയത്തില്‍ ഐ.ടി. വകുപ്പിന്റെ മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ മൗനം ഇടപാടി ല്‍ അഴിമതി നടന്നൂവെന്നുള്ളതിന്റെ കുറ്റസമ്മതമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ആരോപിക്കുന്നു.
വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന ഐടി വകുപ്പ് പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ കേവലം കത്തിടപാടുകള്‍ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട കരാറോ കരാറിലെ വ്യവസ്ഥകളോ ഇനിയും പുറത്തു വന്നിട്ടില്ല. സ്പ്രിംഗ്‌ള ര്‍ ഒരു പി.ആര്‍. കമ്പനിയല്ല എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞത് കളവാണ്. ഈ കമ്പനി രോഗികളുടെയും രോഗം സംശയിക്കുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത് സര്‍ക്കാരിന് നല്‍കുന്നത് സൗജന്യമായിട്ടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ കോവിഡ് വ്യാപനം തടയപ്പെട്ടതിനു ശേഷം പ്രതിഫലം നല്‍കണമെന്നാണ് പുറത്തു വന്ന ഇ-മെയിലുകളി ല്‍ നിന്നും വ്യക്തമാകുന്നത്. കാരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. അതിനാല്‍ മുഖ്യമന്ത്രി ഐ.ടി വകുപ്പ് ഒഴിഞ്ഞ് അന്വേഷണം നടത്തണം.
സ്വതന്ത്ര സോഫ്റ്റ്വെയറിനു വേണ്ടിയും ഐടി കമ്പനിക ള്‍ നടത്തുന്ന സ്വകാര്യതാ ലംഘനങ്ങള്‍ക്കെതിരായും ഇടതു പാര്‍ട്ടിക ള്‍ ദേശീയ തലത്തി ല്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ക്ക് വിരുദ്ധമായാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖമന്ത്രി പിണറായി വിജയ ന്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ മറപിടിച്ച് അമേരിക്കന്‍ കമ്പനിയെ സഹായിക്കാ ന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും ഈ ഇടപാടിലുള്ള പങ്കും അന്വേഷണ വിധേയമാക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.