പാലത്തായി പീഡനം ; ലക്ഷണമൊത്ത ഗൂഢാലോചനയെന്ന് ബിജെപി
പാലത്തായി പീഡനക്കേസ് ഗൂഢാലോചനയുടെ ഫലമെന്ന് ബിജെപി ജില്ലാ ജെനറല്‍ സെക്രട്ടറി. ചെറുപ്പം മുതല്‍ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകനും മണ്ഡല്‍ കാര്യവാഹും പിന്നീട് ബിജെപി പഞ്ചായത്ത് പ്രസിഡണ്ടായി ചുമതല വഹിക്കുന്ന വ്യക്തിക്കെതിരെ രാഷ്ട്രീയ വിരോധം ഒന്ന് കൊണ്ട് മാത്രം കെട്ടിച്ചമച്ചതാണ് പോക്‌സോ കേസ് എന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏലക്കുഴി ആരോപിക്കുന്നു.
പൗരത്വ നിയമത്തിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റുകളിട്ട അധ്യാപകനെതിരെ ആദ്യത്തെ ആരോപണം വര്‍ഗ്ഗീയ വാദിയായ അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നും അല്ലെങ്കില്‍ മുസ്ലിം കുട്ടികളെ സ്‌കൂളില്‍ നിന്ന് പിന്‍വലിക്കും എന്നതായിരുന്നു.
താന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തിന് തന്റെ രാഷ്ടീയ നിലപാട് കൊണ്ട് ആരോപണം വേണ്ട എന്ന കാരണത്താല്‍ ഇദ്ദേഹം തന്റെ fb പോസ്റ്റ് പിന്‍വലിച്ചെന്നും ബി ജെ പി നേതാവ് ചൂണ്ടിക്കാട്ടുന്നു.
പിന്നീടാണ് കേവലം പിഞ്ചുകുഞ്ഞിനെ ഉപയോഗിച്ചുള്ള വര്‍ഗ്ഗീയ നാടകം സംഭവം പോലീസ് അന്വേഷിക്കുന്നതിനിടയില്‍ ഒരു മാധ്യമത്തില്‍ പോക്‌സോ കേസിലെ ഇരയെ വെളിപ്പെടുത്താന്‍ പാടില്ലെന്നിരിക്കെ ബന്ധുക്കളെ കൊണ്ടും സഹപാഠിയെ കൊണ്ടും കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കുന്നു.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രതിയെ നിയമത്തിന്റെ മുന്നിലെത്തിക്കണം എന്നാല്‍ പ്രതി ആരെന്ന് പോലീസ് അന്വേഷണത്തില്‍ തിരിച്ചറിയണം അതിന് പോലീസിന് അന്വേഷണത്തിന് സമയം കൊടുക്കണം അല്ലാതെ മന്ത്രി പോലീസിനെ ഭീഷണിപ്പെടുത്തുകയല്ല വേണ്ടത് ഇതിന് മുമ്പെ ഇതേ മന്ത്രി ഭര്‍ത്താവുമൊത്ത് മട്ടന്നൂരില്‍ RSS പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയിരുന്നു എന്നും മന്ത്രി കെ കെ ഷൈലജയെ ലക്ഷ്യം വെച്ച് ബിജെപി ആരോപിക്കുന്നു.
പശുവിനെ പൊതുനിരത്തില്‍ അറുത്ത് ഇറച്ചി മുസ്ലിം കേന്ദ്രത്തില്‍ വിതരണം ചെയ്ത് മുസ്ലിം സ്‌നേഹം കാണിച്ച യൂത്ത് കോണ്‍ഗ്രസ്സ് നേതാവും രംഗത്തിറങ്ങി എന്നും ബി ജെ പി നേതാവ് വിമര്‍ശിക്കുന്നു. ഇതാണ് ഗൂഢാലോചന, ഈ ഗൂഢാലോചനയാണ് പുറത്ത് വരേണ്ടത് അതാണ് ഈ നാട് ആവശ്യപ്പെടുന്നത് എന്നും ബി ജെ പി നേതാവ് പറയുന്നു.