സ്പ്രിംഗ്ളര്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി ; നാളെ മുതല്‍ വാര്‍ത്താ സമ്മേളനം എന്നും കാണില്ല എന്നും അറിയിപ്പ്
സ്പ്രിംഗ്ളര്‍ വിവാദം പിണറായി സര്‍ക്കാരിനു ദോഷകരമായി മാറുമോ. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നും മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറിയത് അത്തരത്തില്‍ ഒരു സംശയത്തിനു ഇട നല്കുന്ന . കൊവിഡ് അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ സ്പ്രിംഗ്ളര്‍ വിവാദവുമായി ബന്ധപ്പെട്ട വിശദീകരണം ചോദിച്ചത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് മനസിലാകാന്‍ കുറച്ച് സമയമെടുക്കും എന്ന് മാത്രമായിരുന്നു പിണറായിയുടെ പ്രതികരണം. ആ വിഷയത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ വിശദീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ നാളെ മുതല്‍ എന്നുമുള്ള വാര്‍ത്താ സമ്മേളനം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടവിട്ട ദിവസങ്ങളില്‍ മാത്രമേ ഇനി മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഉണ്ടാവൂ എന്നാണ് അദ്ദേഹം അറിയിച്ചത്. ദിവസം കഴിയുംതോറും പുതിയ പുതിയ ആരോപണങ്ങളാണ് സ്പ്രിംഗ്ളര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്നത്. വിഷയത്തില്‍ വ്യക്തമായ ഒരു മറുപടി നല്കാന് മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല.