പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുന്നു

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിദേശങ്ങളില്‍ നിന്ന് മടങ്ങാന്‍ താത്പര്യമുള്ളവരെ തിരിച്ച് കൊണ്ട് വരാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറടുക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഇവരെ തിരിച്ച് കൊണ്ട് വന്നാല്‍ താമസിപ്പിക്കുന്നതിന്നും ചികിത്സ എന്നിവ ഒരുക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കാനും അതിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കാനും ചീഫ് സെക്രടറിമാരുടെ യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.

വിദേശങ്ങളില്‍ മലയളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇപ്പോള്‍ തന്നെ കോവിഡ് 19 ബാധിക്കുകയും മരണപെടുകയും ചെയ്ത സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ ആശങ്കയിലായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തിലുള്ള നിലപാടില്‍ മാറ്റം വരുത്തിയത്.
ഇന്ത്യയൊഴികെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ തിരിച്ചുകൊണ്ടുപോയിരുന്നു. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ വിമാനസര്‍വീസുകളൊന്നും പുനരാരംഭിക്കാനാവില്ലെന്നും ഇന്ത്യാക്കാര്‍ വിദേശത്ത് കഴിയണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍നിലപാട്.

യുഎയില്‍ ഉള്ള പ്രവാസികള്‍ക്കാകും തിരികെ കൊണ്ട് വരുന്നതില്‍ ആദ്യ പരിഗണന നല്‍കുക എന്നാണ് വിവരം,കൊറോണ ബാധിതര്‍ ഒഴികെയുള്ള രോഗികള്‍, ഗര്‍ഭിണികള്‍,സന്ദര്‍ശക വിസയില്‍ ഉള്ളവര്‍ എന്നിവര്‍ക്കാകും മുന്‍ഗണന എന്നാണ് വിവരം,ഇതിന് ശേഷം കുവൈറ്റില്‍ നിന്നുള്ളവരെ തിരികെ കൊണ്ട് വരും എന്നാണ് വിവരം.സംസ്ഥാനങ്ങള്‍ ഇവരെ പാര്‍പ്പിക്കുന്നതിനായി തയ്യാറാക്കുന്ന സജ്ജീകരണം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചതിന് ശേഷമാകും നടപടിയെടുക്കുക.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് മൂന്ന് രീതിയില്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. യുഎഇ ഷെഡ്യുള്‍ഡ് വിമാനം പ്രഖ്യാപിച്ചിട്ടുണ്ട്, അത് ഉപയോഗിക്കും,ഇതിന് പുറമേ ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനങ്ങള്‍ അയക്കുന്നതിനും ആലോചനയുണ്ട്.ഇതിന് പുറമേ കപ്പല്‍ വഴിയും ആളുകളെ എത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.