മാസ്‌ക് വിതരണവും ബോധവത്ക്കരണവും നടത്തി
എടത്വാ: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തിരുവല്ല വാല്യു എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ വേദിയുടെ സഹകരണത്തോടെ മാസ്‌ക് വിതരണവും ബോധക്കരണവും നടത്തി.എടത്വാ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എടത്വാ പ്രിന്‍സിപ്പല്‍ എസ്.ഐ സിസില്‍ ക്രിസ്റ്റീന്‍ രാജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിനിക്ക് മാസ്‌ക് നല്കി ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന വി.ഇ.ടിയുടെ പ്രതിഭ, ഐശ്വര്യാ, ഒരുമ,പുലരി, സംഗമം, അനന്യാ കുടുംബ സമിതികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്‌ക് ആണ് വിതരണം ചെയ്തത്.
ഷീജാ സജീവ്,പ്രകാശിനി അജയകുമാര്‍, സ്മിജാ വര്‍ക്കി,ഷൈനി റോയി,ജ്യോതി സതീശന്‍,ഗിരിജാ അശോകന്‍,രഞ്ജിനി ബിനോയ്, വിദ്യാ മനോജ്, ബിന്ദു വിനോദ്,ലീലാമ്മ,ലില്ലി സണ്ണി, രതി,അനുമോള്‍ എന്നിവര്‍ സ്വഭവനങ്ങളില്‍ ഇരുന്ന് തയ്യാറാക്കിയ മാസ്‌കുകള്‍ ആണ് ആരോഗ്യ കേന്ദ്രം, പോലിസ് സ്റ്റേഷന്‍, ഇലട്രിസിറ്റി ഓഫിസ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ,പ്രദേശവാസികള്‍ എന്നിവര്‍ക്ക് വിതരണം ചെയ്തതത്.
സൗഹൃദ വേദി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള,മേഖല കുടുംബ സമിതി പ്രസിഡന്റ് എന്‍.ജെ. സജീവ് ,കെ.കെ സുധീര്‍, വിന്‍സണ്‍ പൊയ്യാ ലുമാലില്‍ ,സുരേഷ് പരുത്തിക്കല്‍, അജു തോമസ് ,സന്ധ്യ മധു, ഗിരിജ അശോകന്‍, സ്മിജ വര്‍ക്കി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്ര എന്നിവര്‍ നേതൃത്വം നല്കി.
സമൂഹ വ്യാപനം തടയുന്നതിന് ഉള്ള ബോധവത്ക്കരണം നടത്തുന്നതിന് വീണ്ടും നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വി.ഇ.ടി ഡയറക്ടര്‍ ആന്‍ എലിസബേത്ത് സാമുവേല്‍ കോര്‍ഡിനേറ്റര്‍ സാമുവല്‍ കെ.പീറ്റര്‍ എന്നിവര്‍ അറിയിച്ചു.