സംസ്ഥാനത്ത് ഏപ്രില്‍ 20 വരെ ഇളവുകളില്ല ; കേരളത്തെ 4 മേഖലകളാക്കി
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 20 വരെ ഇളുകള്‍ അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 20 ന് ശേഷം മതിയെന്ന് തീരുമാനിച്ചത്.
കയര്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. എന്നാല്‍ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തില്‍ വരികയുള്ളൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ഉടന്‍ ഇളവുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
അതുപോലെ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാനത്തെ നാലാക്കി തിരിച്ചു. രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. രോഗബാധയില്‍ ഒരേ തരം ജില്ലകളെ ഓരോ മേഖലയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ നാല് മേഖലയാക്കാനുള്ള തീരുമാനത്തിന് കേന്ദ്രാനുമതി തേടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളാണ് ആദ്യ മേഖലയില്‍. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകള്‍ രണ്ടാം മേഖലയിലും, മൂന്നാം മേഖലയില്‍ ആലപ്പുഴ, തിരുവന്തപുരം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളും നാലാം മേഖലയില്‍ കോട്ടയവും, ഇടുക്കിയും ഉള്‍പ്പെടും.
മലപ്പുറം, കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകള്‍ അതിതീവ്ര മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ കര്‍ശന നിയന്ത്രണമാകും നടപ്പാക്കുക. പത്തനംതിട്ട കൊല്ലം എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക സോണില്‍ ഇളവുകള്‍ 24 ന് ശേഷമാകും ഉണ്ടാവുക.
ആലപ്പുഴ, തിരുവന്തപുരം, തൃശൂര്‍, പാലക്കാട്, വയനാട്, എന്നിവയ്ക്ക് ഭാഗിക ഇളവ് വന്നേക്കും. കോട്ടയം ഇടുക്കി എന്നീ ജില്ലകളിലുള്ളവര്‍ക്ക് സാധാരണ ജന ജീവിതം അനുവദിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ എല്ലാ ഇളവുകളും 20 ന് ശേഷം മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളു.