ഇന്ത്യയില്‍ കൊറോണ വ്യാപനത്തിന്റെ വേഗത കുറയുന്നു : ആരോഗ്യ മന്ത്രാലയം
രാജ്യത്തെ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ വേഗത കുറയുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 19 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് കോവിഡ് കേസുകള്‍. രാജ്യത്ത് ലോക് ഡൌണ്‍ മെയ് 3 വരെ നീട്ടിയത് ഫലം കാണുന്നു എന്നതാണ് ഇതിന്റെ അര്‍ഥം. കൊറോണ സംക്രമണത്തില്‍ 40% കുറവ് വന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതുപോലെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 13,387 ആയി ഉയര്‍ന്നു. കൊറോണ ബാധിച്ച് ഇതുവരെ 437 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1007 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അണുബാധ മൂലം 23 പേര്‍ മരിയ്ക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ0 ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ മധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആശ്വാസത്തിന് വക നല്‍കുന്ന വാര്‍ത്തയും അദ്ദേഹം പങ്കുവച്ചു. ഏപ്രില്‍ 1 മുതലുള്ള കൊറോണ അണുബാധയുടെ നിരക്ക് പരിശോധിച്ചാല്‍, വൈറസ് ബാധയില്‍ 40% കുറവ് ഉണ്ടായതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 1749 വൈറസ് ബാധിതര്‍ സുഖപ്പെട്ടതായും മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യ വൈറസ് വ്യാപനം തടുക്കുന്നതില്‍ വിജയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി
രാജ്യത്തെ കൊറോണ വൈറസ് വ്യാപനവും സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ നടപടികളും സംബന്ധിച്ചും കേന്ദ്ര ആരോഗ്യ മന്ത്രാലയ0 ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ മധ്യമങ്ങളുമായി പങ്കുവച്ചു.
ദ്രുത പരിശോധനയ്ക്കായി (Rapid Test) 5 ലക്ഷം കിറ്റുകള്‍ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 30 മിനിറ്റിനുള്ളില്‍ പരിശോധനാഫലം നല്‍കുന്നവയാണ് Rapid Test കിറ്റുകള്‍. 10 ലക്ഷത്തോള0 Rapid Test കിറ്റുകള്‍ ഒരു മാസത്തിനകം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനിടെ 1076 പുതിയ കേസുകളും 32 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനത്തിന്റെ വേഗത കുറയുന്നു എന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ചൈനയില്‍ നിന്നെത്തിയ 5 ലക്ഷം കിറ്റുകള്‍ സംസ്ഥാനങ്ങളില്‍ എത്തുന്ന തോടെ പരിശോധന വേഗത്തിലാകും. ഇതുവരെ 3.19 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം മധ്യപ്രദേശില്‍ 361 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 1299 കടന്നു. മരണം 53 ആയി. ഇന്‍ഡോറില്‍ മാത്രം 250 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലും നൂറോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1021 കേസുകളും 38 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 590 ല്‍ അധികം രോഗികളുള്ള അഹമ്മദാബാദ് ആണ് ഹോട്ട്‌സ്‌പോട്ട്.