സ്പ്രിംഗ്ളര്‍ : വിദേശനിയമപ്രകാരം സംസ്ഥാനം കരാര്‍ ഒപ്പിടുന്നതെങ്ങനെ? സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ ഉമ്മന്‍ചാണ്ടി
സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു എതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. പിണറായിയുടെ മറുപടി സംശയം ജനിപ്പിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്പ്രിംഗ്ളര്‍ കരാറില്‍ അസാധാരണമായ കാര്യങ്ങളാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
‘ഏത് കരാറും ധനവകുപ്പ് കാണണം. കരാര്‍ നിയമവകുപ്പ് കണ്ടിട്ടുണ്ടോ? കരാര്‍ നീട്ടാന്‍ സാധ്യതയുള്ളത് ബാധ്യത കൊണ്ടുവരും’, അദ്ദേഹം പറഞ്ഞു. സംശയങ്ങള്‍ ദുരീകരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ട്. വിദേശനിയമപ്രകാരം സംസ്ഥാനത്തിന് കരാര്‍ ഒപ്പിടാനാകില്ല.
കരാര്‍ സ്പ്രിംഗ്ളറിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതാണെന്നും സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് കൊടുത്താല്‍ നഷ്ടമുണ്ടാകുന്നവരുടെ ഉത്തരവാദിത്വം നമുക്കാണ്. കരാറിന് മന്ത്രിസഭായോഗത്തിന്റെ അനുമതി ഇല്ലാത്തത് ഞെട്ടിപ്പിക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എ.ഡി.ബിയെ ആക്രമിച്ചവരാണ് ഇപ്പോള്‍ കരാറുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.