195 പുരുഷന്മാരെ ബലാല്‍സംഗം ചെയ്ത യുവാവിന് 30 വര്‍ഷത്തെ തടവ് ശിക്ഷ

മാഞ്ചസ്റ്ററില്‍ 195 പുരുഷന്മാരെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിന് 30 വര്‍ഷത്തെ തടവ് ശിക്ഷ. ഇന്തോനേഷ്യന്‍ വിദ്യാര്‍ത്ഥിയായ റെയാന്‍ സിനഗക്കാണ് ഇത്രയും നീണ്ടാകാലമുള്ള ശിക്ഷ നല്‍കിയിരിക്കുന്നത്.

136 ബലാത്സംഗ കേസുകള്‍, 23 മറ്റ് ലൈംഗിക അതിക്രമ കേസുകളിലെയും പ്രതിയാണ് സിനഗ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 36കാരനായ സിനഗ 195 യുവാക്കളെയാണ് പീഡിപ്പിച്ചത്.
കൂടാതെ, പീഡന ദൃശ്യങ്ങളെല്ലാം ഇയാള്‍ മൊബൈല്‍ ഫോണുകളില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. മാനഭയം കാരണം യുവാക്കളില്‍ പലരും ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍, നാല് പേര്‍ നല്‍കിയ പരാതിയിലാണ് സിനഗയെ അറസ്റ്റ് ചെയ്തത്.

കൊലപാതക കുറ്റത്തിന് പുറമേ മാഞ്ചസ്റ്ററില്‍ ഇത്രയും വലിയ ശിക്ഷ ലഭിക്കുന്ന ആദ്യ കേസാണ് സിനഗയുടേത്. 2007ല്‍ യുകെയിലെത്തിയ സിനഗ സ്വവര്‍ഗാനുരാഗികളായ യുവാക്കളെയാണ് കൂടുതലും ലക്ഷ്യം വച്ചിരുന്നത്. ഇതിന് പുറമേ, സുഹൃത്തുക്കള്‍ കാമുകിയുമായി പിരിഞ്ഞിരിക്കുന്ന യുവാക്കള്‍ എന്നിവരും സിനഗയുടെ ഇരയായിരുന്നു.

നിശാക്ലബ്ബുകളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും അബോധാവസ്ഥയില്‍ പുറത്തിറങ്ങുന്ന യുവാക്കളെയും വഴിയില്‍ വണ്ടി കത്ത് നില്‍ക്കുന്ന യുവാക്കളെയും തന്ത്രപരമായി തന്റെ ഫ്‌ലാറ്റിലെത്തിച്ചാണ് സിനഗ പീഡനം നടത്തിയിരുന്നത്.