ലോക്ക് ഡൌണ്‍ ; ഗര്‍ഭച്ഛിദ്രത്തിന്റെ എണ്ണത്തില്‍ വന്‍വര്‍ധന എന്ന് റിപ്പോര്‍ട്ട്

കൊറോണ കാരണമുള്ള ലോക്ക് ഡൌണ്‍ നിലവില്‍ വന്നതിനു പിന്നാലെ അമേരിക്കയിലും ബ്രിട്ടനിലും ഗര്‍ഭച്ഛിദ്രത്തിനായി സമീപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ഗര്‍ഭച്ഛിദ്രത്തിനായി സമീപിക്കുന്ന സ്ത്രീകളുടെ എണ്ണം 300 മുതല്‍ 400% വരെ വരെ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.ഈ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം സമൂഹത്തിന്റെ എല്ലാ മേഖലകളേയും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വരുന്നത്. അലബാമ, അര്‍ക്കന്‍സാസ്, ലൂസിയാന, ഒഹായോ, ഒക്ലഹോമ, ടെന്നസി, ടെക്സസ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലെല്ലാം ഗര്‍ഭച്ഛിദ്രം നിരോധിക്കാനുള്ള ശ്രമത്തിലാണ്. കാരണം, ഗര്‍ഭച്ഛിദ്രത്തെ അടിയന്തിരമായി ‘അവശ്യമല്ലാത്തവ’ യുടെ വിഭാഗത്തില്‍പ്പെടുത്തുകയാണ് .

ഗര്‍ഭച്ഛിദ്ര0 സംബന്ധിച്ച് അമേരിക്ക പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ 90 ഗര്‍ഭച്ഛിദ്രമാണ് നടന്നതെങ്കില്‍ ഈ വര്‍ഷം അത് 252 ലേക്ക് കടന്നതായി അമേരിക്കയിലെ പ്രമുഖ ആശുപത്രിയിലെ ചീഫ് എക്സിക്യൂട്ടീവ് ആയ ബര്‍ക്കരറ്റ് പറയുന്നു. അതേസമയം, ഭാഗികമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ 300 മുതല്‍ 400% വരെ ഗര്‍ഭച്ഛിദ്രത്തിനായി സമീപിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതായും അവര്‍ പറയുന്നു.

കൂടാതെ, ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപിക്കുകയും , ലോകം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കു അടുക്കുകയും ചെയ്യുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ ഓരോ സ്ത്രീകളും പതിവിലും നേരത്തെയാണ് ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രികളെ സമീപിക്കുന്നത്. കൊറോണ വൈറസ് ബാധ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി വളരെ വലുതായിരിക്കുമെന്നും വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടപ്പെടുന്നൊരു ആശങ്ക നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കുന്നത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക.

പല സംസ്ഥാനങ്ങളിലും നിരേധനത്തിന്റെ ഫലമായി പലര്‍ക്കും ഗര്‍ഭച്ഛിദ്രം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ഇപ്പോള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് സാധിക്കില്ലെന്നതിനാല്‍ തന്നെ മിക്ക സ്ത്രീകളും അമിത ഉത്കണ്ഠകുലരാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു .